നജ്റാൻ: സൗദി അറേബ്യയിലെ ജനപ്രിയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് നജ്റാനിലെ അൽ അസ്സാം മാളിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 2025 ജൂലൈ 30ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. സൗദി ഭരണപ്രമുഖർ, ഫ്ലീരിയ ഗ്രൂപ്പ് ചെയർമാൻ ഫഹദ് അബ്ദുൽകരീം അൽ ഗുറെമിൽ, മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ, സീനിയർ ഡയറക്ടർ ഇ.കെ. റഹീം, ഡയറക്ടർമാരായ മുഹ്‌സിൻ അഹമ്മദ്, റാഷിദ് അഹമ്മദ്, നജ്റാനിലെ പൗരപ്രമുഖർ, വിവിധ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
സൗദിയിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ നൽകുന്ന സിറ്റി ഫ്ലവർ, ഉദ്ഘാടന വിൽപ്പനയോടനുബന്ധിച്ച് ആദ്യ 200 ഉപഭോക്താക്കൾക്ക് 100 റിയാലിന് വാങ്ങുന്നവർക്ക് 50 റിയാലിന്റെ സൗജന്യ പർച്ചേസ് വൗചർ നൽകും. കൂടാതെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാന മത്സര പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്, എല്ലാ ആഴ്ചയിലും പത്ത് പേര്‍ക്ക് പത്ത് ടി.വി സമ്മാനമായി നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ലഭ്യമാണ്.
ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിതന്നെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്റാനിലെ ഹൈപ്പറില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനായിട്ടുള്ള ഫുഡ് കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സൗദി- ഇന്ത്യന്‍ പച്ചകറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍ ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റു കളിലായി ഇരുപത്തിയായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻ്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് വക്താക്കള്‍ അറിയിച്ചു.