കോഴിക്കോട്– ഇന്ത്യയിലെ തന്നെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസാദ് മൂപ്പനും. ആസ്റ്റർ ഡി.എം.കെ ഹെൽത്ത് കെയർ സ്ഥാപക ചെയർമാനാണ് ഡോ. ആസാദ് മൂപ്പൻ. 2,594 ആളോഹരി വരുമാനമാണ് പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ആസാദ് മൂപ്പനെ എത്തിച്ചത്. കേരളത്തിൽ നിന്ന് പട്ടികയിൽ പേര് ചേർക്കപ്പെട്ട ഏക വ്യക്തിയും ആസാദ് മൂപ്പനാണ്. മുകേ ഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ രണ്ട് രൂപയുടെ അന്തിമ ഓഹരി വിഹിതവും നാല് രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകർക്ക് നൽകിയിരുന്നു.
നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കമ്പനിയുടെ 42 ശതമാനം ഓഹരികളാണ് ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്. സാഫി ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.