മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ വരെ ഉറ്റു നോക്കിയ ഒരു വാഹനം ആയിരുന്നു ടാറ്റ നാനോ. വേൾഡ്സ് ചീപെസ്റ്റ് കാർ എന്ന ടാഗ് ലൈനോട് കൂടി വിപണിയിലെത്തിയ കാറുകളെ ഇന്ത്യക്കാർ തിരിഞ്ഞ് നോക്കിയതേയില്ല. അന്ന് വിപണിയിൽ പരാജയപ്പെട്ട കാർ വീണ്ടും തിരിച്ചെത്തുമ്പോൾ പ്രതീക്ഷകളും ചെറുതല്ല.
നിരത്തുകളിൽ എത്തിയ ടാറ്റ നാനോ ചീപ് എന്ന ടാഗ് ലൈനില്ലാതെ 2.80 ലക്ഷം രൂപക്ക് മാർക്കറ്റിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താങ്ങാനാവുന്ന വിലക്ക് മികച്ച ഫീച്ചേഴ്സുമായി എത്തുന്ന കാറിന് മൈലേജും അതോടൊപ്പം സുരക്ഷയും ഉണ്ട്. നഗരങ്ങളിലൂടെ വാഹനം ഓടിക്കുന്നവർ, ചെറുകുടുംബങ്ങൾ, ആദ്യമായി കാർ വാങ്ങുന്നവർ, കുറഞ്ഞ പൈസക്ക് ഉപയോഗപ്രദമായ കാർ അന്വേഷിക്കുന്നവർ തുടങ്ങിയവർക്ക് ടാറ്റ നാനോ ഒരു മികച്ച ഓപ്ഷൻ തന്നെ ആയിരിക്കും.
പ്രീമിയം ഡിസൈൻ


നാനോ കാറിന്റെ പ്രത്യേകമായ വളരെ ഒതുങ്ങിയ ഡിസൈൻ നിലനിർത്തി കൊണ്ട് തന്നെ ആണ് കാർ നിർമ്മിച്ചിരിക്കുന്നത്. മുന്നിൽ ഷഡ്ബുജമായ ഗ്രിൽ ആണ് വെന്റിലേഷൻ ആയി നൽകിയിരിക്കുന്നത്. ഹെഡ്ലൈറ്റ് എൽഇഡിയിലേക്ക് മാറ്റുകയും കൂടാതെ പകൽ സമയവും പ്രവൃത്തിക്കുന്ന ലൈറ്റ് അഥവാ ഡിആർഎൽ സിസ്റ്റവും ഹെഡ്ലൈറ്റിൽ കൊണ്ടുവന്നിട്ടുണ്ട്. ബോൾഡ് അലോയ് വീലുകളും വ്യത്യസ്തമായ നിറങ്ങളിലും കാർ ലഭ്യമാണ്. 3.1മീറ്റർ നീളവും 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ തിരക്കേറിയതും ശരിയല്ലാത്ത റോഡുകളിലൂടെയും സഞ്ചാരിക്കുന്നത് ഇനി സുഗമമായിരിക്കും.
642 സിസി ഇരട്ട സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഏകദേശം 38 പിഎസ് ശക്തിയും 51 എൻഎം ടോർക്കും ഉദ്പാദിപ്പിക്കുന്നുണ്ട് ഈ കുഞ്ഞൻ. ഓട്ടോമാറ്റികും മാനുവൽ ആയും രണ്ട് ഗിയർ ട്രാൻസ്മിഷൻ ഉള്ളത് പോലെ തന്നെ ടർബോ-പെട്രോൾ ഇവി എന്നിങ്ങനെയും പല മോഡലുകളിലായാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്.
മൈലേജ് എത്ര കിട്ടും?
മൈലേജ് എത്ര കിട്ടും എന്ന് കാർ എടുക്കുന്നതിന് മുമ്പ് ചോദിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇക്കോ മോഡിൽ വാഹനം ഓടിച്ചാൽ ഒരു ലിറ്റർ ഉപയോഗിച്ച് കൊണ്ട് 26 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നാണ് ടാറ്റയുടെ അവകാശ വാദം. 24 ലിറ്റർ വരുന്ന ടാങ്ക് നിറച്ചാൽ 550 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും. പൂജ്യത്തിൽ നിന്നും 60 ൽ എത്താൻ എട്ട് സെക്കൻഡ് മാത്രം മതിയെന്നതിനാൽ തിരക്കേറിയ വീഥികൾ ഇനി ഇന്ത്യക്കാർക്ക് അത്ര പ്രയാസമാകില്ല.
മറ്റ് പ്രത്രേകതകൾ എന്തെല്ലാം?
ആനചന്തത്തിനുമപ്പുറം മറ്റ് പ്രത്യേകതകളും നാനോക്ക് ഉണ്ട്. 7 ഇഞ്ച് ടച്ച് സ്ക്രീനിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉപയോഗിച്ചായിരിക്കും കാറിന്റെ മറ്റ് നിയന്ത്രണങ്ങൾ വരുന്നത്. ഡിജിറ്റൽ ഡ്രൈവർ ക്ലസ്റ്റർ, ശബ്ദം ക്രമീകരിക്കാൻ ഉള്ള സംവിധാനങ്ങൾ സ്റ്റിയറിങ്ങിൽ ലഭ്യമാക്കിയിട്ടുണ്ട്, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ്, പവർ വിൻഡോസ്, സെൻട്രൽ ലോക്കിങ് സിസ്റ്റം തുടങ്ങിയ പുതിയതും പഴയതുമായ ഒട്ടനവധി സവിശേഷതകളും ഉണ്ട്.
നാല് എയർബാഗ്, ഇബിഡിയോടു കൂടിയ എബിഎസ്, കുട്ടികൾക്കായുള്ള സീറ്റ് ഘടിപ്പിക്കാൻ സാധിക്കുന്ന ഇസോഫിക്സ്, പിറകിൽ പാർക്കിങ് സെൻസറുകളും കാമറകളും, സ്റ്റീലുകൊണ്ട് നിർമ്മിച്ച കാർ ബോഡി, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇഎസ്‍സി തുടങ്ങിയ അത്യാധുനിക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പെട്രോളിനെ കൂടാതെ സിഎൻജിയും ഇവിയും
നാനോ നിരത്തിൽ എത്തുമ്പോൾ പെട്രോൾ മോഡൽ കൂടാതെ സിഎൻജിയും ഇവിയും നിരത്തിൽ എത്തിക്കാൻ ടാറ്റ ആലോചിക്കുന്നുണ്ട്. സിഎൻജിയോടും ഇവിയോടും പുച്ഛിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. 26 മൈലേജ് കിട്ടുന്ന വാഹനം സിഎൻജിയിലേക്ക് മാറ്റിയാൽ വർഷം അവസാനിക്കുന്നതോടെ 18,000 രൂപയുടെ ലാഭമായിരിക്കും ഉണ്ടാകുക. ഇവിയാകട്ടെ ഒരു തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും.
താങ്ങാനാവുന്ന വില
ടാറ്റ നാനോ എക്സ് ഷോറൂം വില ഏകദേശം1.45 ലക്ഷം മുതൽ 2.80 ലക്ഷം വരെ ആയിരിക്കും വിലവരുന്നത്. 5 മുതൽ 7 ലക്ഷം വരെ നാനോയുടെ ഇവി വാരിയന്റ് വിലവരും. മാസതവണയായി 1,000 മുതൽ 1,500 രൂപ വരെ മാസതവണയായി അടക്കാൻ സാധിക്കുന്ന ഇഎംഐ ഓപ്ഷനുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.