Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Auto

    ഇ.വി ഇനി ടാറ്റ ഹാരിയർ ഭരിക്കും, 627 കി.മി റേഞ്ച്! അറിയാം ഹാരിയർ ഇ.വിയെ കുറിച്ച്

    ഹൈ-എൻഡ് മോഡലായ ഹാരിയർ ഇ.വിക്ക് 21.49 ലക്ഷം രൂപയാണ് വില
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Auto Technology 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടാറ്റ ഹാരിയർ ഇ.വി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടാറ്റയുടെ പുതിയ മോഡലായ ടാറ്റ ഹാരിയർ ഇ.വി വിപണിയിൽ! ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഹൈ-എൻഡ് മോഡലായ ഹാരിയർ ഇ.വിക്ക് 21.49 ലക്ഷം രൂപയാണ് വില വരുന്നത്. സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്നവയിൽ ഫോർ വീൽ ഡ്രൈവ് വരുന്ന ആദ്യ വാഹനവും ഹാരിയർ ഇ.വി ആണ്. രണ്ട് ബാറ്ററി പായ്ക്കുകളിലായി ലഭിക്കുന്ന ഈ വാ​ഹനത്തിന് ഒറ്റ ചാർജിൽ 627 കി.മി വരെ സഞ്ചരിക്കാൻ ആകും. 15 മിനിട്ട് ചാർജ് ചെയ്താൽ 250 കി.മി വരെയും സഞ്ചരിക്കാം! ടാറ്റ ഈ വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും നൽകുന്നുണ്ട്!

    ജെൻ 2 ടെക്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജെൻ2 മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ടാറ്റ ഹാരിയർ ആദ്യമായി പ്രദർശിപ്പിക്കുന്നത് ജനുവരിയിൽ നടന്ന ​ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ ആയിരുന്നു. ടാറ്റയുടെ കാറികളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള കാറാണ് ഹാരിയർ ഇ.വി. ഇത് ഹാരിയറിന് സമാനമായി ഫെയ്സ്‍ലിഫ്റ്റ് ക്ലോസ്ഡ് ഓഫ് ഗ്രിൽ, പുതിയ അലോയ് വീലുകൾ, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. എന്നാൽ ഇത് ഹാരിയറിനേക്കാൾ 2 എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും കൂടുതലാണ്. 19 ഇഞ്ച് എയ്റോ ഒപ്റ്റിമൈസിഡ് അലോയി വീലുകളാണ് വാഹനത്തിന്. എംപവേർഡ് ഓക്സൈഡ്, നൈനിറ്റാൽ നോക്ടേൺ, പ്രിസ്റ്റൈൻ വൈറ്റ്, പ്യൂർ ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളിൽ ഹാരിയർ ഇവി ലഭിക്കും. ഇതോടൊപ്പം, ടാറ്റ ഹാരിയർ ഇവിയുടെ സ്റ്റെൽത്ത് എഡിഷനുമുണ്ട്. ഇതിൽ ഉള്ളിലും പുറത്തും ബ്ലാക്ക്ഡ്-ഔട്ട് ഡിസൈൻ ഘടകങ്ങളാണ് നൽകിയിട്ടുള്ളത്.

    സാംസങ്ങിന്റെ ക്യു.എൽ.ഇ.ഡി ഇൻഫോടെയിൻമെന്റ്

    ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി ഡിസ്പ്ലേ ആയ 14.53 ഇഞ്ച് വലിപ്പം വരുന്ന ഇൻഫോടെയിൻമെന്റ് സ്ക്രീനാണ് പ്രധാന ഹൈലൈറ്റ്. മാപ്പ്, കാലാവസ്ഥ, വീഡിയോ തുടങ്ങിയ സൗകര്യങ്ങൾ ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. വാഹനത്തിന്റെ മദ്ധ്യഭാ​ഗത്ത് ആയി സ്ഥാപിച്ച ഇൻഫോടെയിൻമെന്റ് സ്ക്രൂനിന് ഒപ്പം ഡോൾബി ആറ്റ്മോസ് 5.1, ജെബിഎൽ മോഡ് എന്നിവ കൂടി ചേരുന്നതോടെ സിനിമാറ്റിക് എക്സ്പീരിയൻസ് വാഹനം നൽകുമെന്നാണ് ടാറ്റയുടെ അവകാശ വാദം.

    ടാറ്റയുടെ പുതു തലമുറ വാഹനങ്ങളെപ്പോലെ തന്നെ ഇലുമിനേറ്റഡ് നാല്-സ്പോക്ക് സ്റ്റിയറിങ് വീലാണ്. സെന്റർ കൺസോളിൽ ഹവാക്ക് ടച്ച് പാനലുകളാണ്. റോട്ടറി ഡ്രൈവ് മോഡ് സെലക്റ്റ് സ്വിച്ചും നൽകിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, അംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, ഡോൾബ് അറ്റ്മോസ് 5.1 ഉള്ള പത്ത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് സൗകര്യം, കണക്റ്റ‍ഡ് കാർ ടെക് നാല് ഡ്രൈവ് മോഡുകൾ, എച്ച്ഡി റിയർവ്യൂ മിറർ വിത്ത് ഡിവിആർ എന്നിവയുമുണ്ട്.

    2 ബാറ്ററി പാക്ക്

    ടാറ്റയുടെ അതിനൂതന സാങ്കേതിക വിദ്യ ആയ ആക്റ്റി. ഇ.വി പ്ലാറ്റഫോമിന്റെ മെച്ചപ്പെടുത്തിയ മോഡലാണ് ഹാരിയറിൽ ഉപയോ​ഗിക്കുന്നത്. പഞ്ചിലൂടെ ആണ് ടാറ്റ ഇത് ആദ്യമായി പരീക്ഷിച്ച് വിജയിക്കുന്നത്. ഹാരിയർ ഇവിയുടെ എൻട്രി-ലെവൽ വേരിയന്റുകളിൽ 65 kWh ബാറ്ററി പാക്കാണ് ഉള്ളത്, ഇത് റിയർ ആക്സിലിലുള്ള സിംഗിൾ മോട്ടോർ ഉപയോഗിക്കുന്നു. 312 എച്ച്.പി യാണ് കരുത്ത്. ഉയർന്ന ട്രിം ലെവലുകളിൽ, ഹാരിയർ ഇ.വിക്ക് 75 kWh എൽ.പി.എഫ് ബാറ്ററിയും ഡ്യുവൽ ക്വാഡ് മോട്ടറുംമോട്ടോറുകളും (ഓരോ ആക്സിലിനും ഒന്ന്) ലഭിക്കുന്നു, ഇത് 291 എച്ച്.പി സംയുക്ത കരുത്തും 504 എ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

    ഉയർന്ന ബാറ്ററി പായ്ക് മോഡലിന് ഒരു സിംഗിൾ ചാർജിൽ 627 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. പ്രയോ​ഗത്തിൽ 480-505 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കും. 7.2kW എസി ചാർജർ ഉപയോഗിച്ചാൽ ഹാരിയർ ഇവി 10-100 ശതമാനം വരെ 10.7 മണിക്കുറിൽ ചാർജാകും. 120kW ഡിസി ഫാസ്റ്റ് ചാർജർ 25 മിനിറ്റിനുള്ളിൽ ബാറ്ററി 20-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

    എ.ഡി.എ.എസ് 2

    ചില പ്രത്യേക സാഹചര്യങ്ങളിൽ ഡ്രൈവർക്ക് സ്റ്റിയറിം​ഗും ആക്സലറേറ്ററും ബ്രേക്കും ഒരുമിച്ച് ഉപയോ​ഗിച്ച് വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ആണ് എ.ഡി.എ.എസ് അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം. പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ് തുടങ്ങി ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങും വിതം ക്രമീകരിച്ചിട്ടുള്ള 22 എഡിഎഎസ് സംവിധാനങ്ങൾ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി 540 ഡിഗ്രി സറൗണ്ട് കാമറ വ്യൂവും നൽകിയിരിക്കുന്നു. കൂടാതെ ഫാസ്റ്റാഗ്, ഇവി ചാർജിങ് പോയിന്റ് പേയ്‌മെന്റുകൾക്ക് മൊബൈൽ ഉപകരണത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒരു പുതിയ ഡ്രൈവ്‌പേ ഫീച്ചറും നൽകിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    automobile Tata Harrier EV Tata Motors
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.