മാധ്യമലോകത്തിന്റെ സംഭവബഹുലമായ ഒരു ചരിത്രം ഇവിടെ അവസാനിക്കുന്നു. ടി. ജെ. എസ് ജോർജ് സാർ വിട വാങ്ങി. 1972 മുതൽ ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസി’ൽ ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളം എഴുതിയിരുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ എഴുത്തുകാരനും ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോർജ് എന്നറിയപ്പെടുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ്ജ്. ഇന്ത്യൻ എക്‌സ്പ്രസ്സിലെ ഈ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം കഴിഞ്ഞ കാൽനൂറ്റാണ്ടുകളായി തുടർന്ന വാരാന്ത്യകോളം നൗ ഈസ് ദ ടൈം ടു സെ ഗുഡ്‌ബൈ’ എന്ന തലക്കെട്ടിൽ രണ്ടുവർഷം മുമ്പ് അവസാനിപ്പിച്ചു സജീവ പത്രപ്രവർത്തനത്തോട് വിടപറഞ്ഞു.
മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയമ്മ ജേക്കബിന്റെയും മകനായി 1928 മെയ് 7 ന് ജനനം. കേരളത്തിലെ തുമ്പമണ്ണിലാണ് ടി.ജെ.എസിന്റെ കുടുംബവേരുകൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ് ജോർജ്. ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ഒരു ചൈനാ നിരീക്ഷകനുമാണ്. 10 വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ഒരു ലേഖനപരമ്പര എഴുതുകയും ചെയ്തു.


ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്ന ജോർജ് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനാണ്. 2010 ൽ ഭാരത സർക്കാറിന്റെ പത്മഭൂഷൺ അവാർഡിനർഹനായി. മികവുറ്റ എഴുത്തുകാരനെന്ന നിലയിൽ പ്രസിദ്ധനായ ജോർജ് രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. 1965ൽ ബിഹാർ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്തതിന് സർക്കാർ ജയിലിൽ അടച്ചിട്ടുണ്ട്. അന്ന് സ്വതന്ത്ര ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രപ്രവർത്തകൻ എന്ന ‘ബഹുമതി’ക്ക് ഇരയാവുമ്പോൾ പ്രായം 37.
കൃഷ്ണമേനോൻ (1964), ലീ ക്വാൻ യെവ് (1973), ദി ലൈഫ് & ടൈംസ് ഓഫ് നർഗീസ്, ദി എൻക്വയർ ഡിക്ഷ്ണറി : ഐഡിയാസ് ഇഷ്ഷ്യൂസ് ഇനൊവേഷൻസ് (1998), ദി ലെസ്സൻസ് ഇൻ ജേണലിസം-ദി സ്റ്റോറി ഓഫ് പോത്തൻ ജോസഫ് (2007), റിവോൾട്ട് ഇൻ മിൻഡാനോ: ദി റൈസ് ഓഫ് ഇസ്ലാം ഇൻ ഫിലിപ്പൈൻസ് പൊളിറ്റിക്‌സ് (1980), MSA Life in music (2004), ഘോഷയാത്ര (ആത്മകഥ), ഒറ്റയാൻ, ലേഖന സമാഹാരം കൂടാതെ ദി ന്യു ഇന്ത്യൻ എക്‌സ്പ്രസിൽ ആഴ്ചയിൽ എഴുതിവന്ന ‘പോയന്റ് ഓഫ് വ്യൂ’ എന്നത് ശേഖരിച്ച് പുസ്തകമാക്കി ‘ഫസ്റ്റ് റിസൊർട്ട് ഓഫ് സ്‌കൗണ്ടറൽസ്’ എന്നിങ്ങനെ 16 ൽ അധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിക്കുന്ന കൃഷ്ണ എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട്. വി.കെ. കൃഷ്ണ മേനോനെ കുറിച്ചുള്ള ജീവചരിത്ര ചിത്രമാണിത്.
ബഷീർ പുരസ്‌കാരം(2008)[4], രാജ്യോത്സവ പുരസ്‌കാരം(2007), സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്‌കാരം (2005), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2009), പത്രിക അക്കാദമി പുരസ്‌കാരം (2001), പത്മഭൂഷൺ പുരസ്‌കാരം 2011 ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : അമ്മു അടുത്ത കാലത്ത് അന്തരിച്ചു. മക്കൾ : ഷേബാ തയ്യിൽ മകൻ: ജീത് തയ്യിൽ (കവിയും നോവലിസ്റ്റുമാണ്). – ക്രിസ്ത്യൻ പേരാണെങ്കിലും എനിക്ക് മതമില്ല. ജേണലിസമാണ് എന്റെ മതമെന്നതിനാലും ജേണലിസത്തിൽ പൂർണവിശ്വാസം അർപ്പിക്കുന്നതിനാലും ഞാൻ എന്റെവഴിക്ക് പോകുന്നുവെന്നേയുള്ളൂ- ടി. ജെ. എസ് എഴുതി.