Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ അവസാനത്തോടെ ഒമാനിൽ
    • ഓഹരി വിൽപന തുടരുന്നു; 2,933 കോടിക്ക് ഇൻഡിഗോ ഓഹരികൾ വിറ്റഴിച്ച് രാകേഷ് ഗംഗ്‌വാൾ
    • മാനസിക പീഡനം നേരിട്ടു; റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തക
    • ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും
    • മാസങ്ങൾക്ക് മുമ്പുള്ള മാധ്യമപ്രവർത്തകയുടെ പീഡനപരാതി; പരാതി ലഭിച്ചാൽ നടപടിയെന്ന് അരുൺ കുമാർ, മുഖ്യമന്ത്രി ഇടപെടണമെന്ന് വി.ടി ബൽറാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    രാഹുൽഗാന്ധി വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു, ഉത്തരങ്ങൾ എവിടെ…?

    അയ്യൂബ് തിരൂർBy അയ്യൂബ് തിരൂർ29/08/2025 Articles India Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രാഹുൽ ഗാന്ധി - image credits the week
    Share
    WhatsApp Facebook Twitter Telegram LinkedIn

    വോട്ട് ചോരി വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും എല്ലാം കുരുക്കിൽ ആക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

    2019 തെരഞ്ഞെടുപ്പിന് മുമ്പ് പത്തു കടലാസ് പാർട്ടികൾക്കാണ് ഗുജറാത്തിൽ തുടക്കം കുറിച്ചിരുന്നത്. ഈ പാർട്ടികൾക്ക് 2019നും 2024നും ഇടയിൽ സംഭാവനയായി ലഭിച്ചത് ഒന്ന് രണ്ടും കോടികൾ അല്ല 4300 കോടിയാണ്. ഇത്തരം ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കുമ്പോൾ ഉത്തരമില്ലാതെ വലയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാറുകളും .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ അഞ്ചുവർഷത്തിനിടയിൽ വെറും 42 സ്ഥാനാർത്ഥികൾ മാത്രമാണ് ഇവർക്കുവേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ രണ്ടുതവണ ലോക്സഭ തിരഞ്ഞെടുപ്പ് ഒരുതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നതും ഒരു
    ശ്രദ്ധേയമാണ്. ഈ സമയത്തിനിടക്കാണ് ഇത്രയും തുക അവർക്ക് സംഭാവനയായി ലഭിച്ചത്. ഇവർ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 3500 കോടി രൂപ തിരഞ്ഞെടുപ്പിനു വേണ്ടി ചെലവാക്കി എന്നു പറയുന്നു. എന്നാൽ ഓർക്കേണ്ട കാര്യം ഈ അഞ്ചു വർഷത്തിനിടയിൽ ഇവർക്ക് ആകെ ലഭിച്ചത് 54000ത്തിലധികം വോട്ടുകൾ മാത്രമാണ്.

    കണക്കുകൾ പരിശോധിച്ചാൽ വെറും 37 ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഇവർ ചെലവഴിച്ചത്.

    ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നും നേതാവ് ആരാണെന്ന് അറിയാത്ത ഈ കടലാസ് പാർട്ടികൾക്ക് സംഭാവന ലഭിച്ചു എന്നത് അതിശയകരമായ കാര്യമാണ്.

    കണക്കുകൾ പ്രകാരം ചില പാർട്ടികൾക്ക് ലഭിച്ച സംഭാവനയും അവർ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച തുകയും താഴെ കൊടുക്കുന്നു

    1) ഭാരതീയ ജൻ പരിഷത്ത് – 249 കോടി – 14.05 ലക്ഷം

    2)ലോക്സാഹി സട്ട പാർട്ടി – 1031 കോടി – 2.27 ലക്ഷം

    3) ഭാരതീയ നാഷണൽ ജനതാദൾ – 962 കോടി – 2.83 ലക്ഷം

    4) സ്വതന്ത്ര അഭിവ്യക്തി പാർട്ടി – 663 കോടി – 12.18 ലക്ഷം

    5) ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി – 608 കോടി – 1.16 ലക്ഷം

    6) സത്യാവാദി രക്ഷക് പാർട്ടി – 416 കോടി – 1.41 ലക്ഷം

    ഇതെല്ലാം കാണുമ്പോൾ നമ്മളെ പോലെയുള്ള ഓരോ പൗരനും ഉയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്

    ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ 10 കടലാസ് പാർട്ടികൾക്ക് 4300 കോടി സംഭാവന നൽകിയത് ആര്?

    ഇത് ഇവർക്ക് തന്നെയാണോ ലഭിച്ചത്?

    തെരഞ്ഞെടുപ്പിന് വേണ്ടി 3500 കോടി
    ഇവർ ചെലവാക്കിയിട്ടില്ല എന്ന് വ്യക്തമായ റിപ്പോർട്ട് ഉണ്ട്, എങ്കിൽ അത് ചെലവാക്കിയത് ആരാണ്?

    കടലാസ് പാർട്ടികൾ ഇനി ഒരു മറ മാത്രമാണോ?

    ഒരു മാധ്യമം ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം ബീഹാറിലെ വോട്ട് അധികാർ യാത്രയിൽ രാഹുൽ ഗാന്ധിയും ഈ ചോദ്യം ഉയർത്തി.

    ഇനിയും അന്വേഷണം നടത്താൻ നിങ്ങൾക്ക് സത്യവാങ്മൂലം വേണോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.

    ഇനി ഈ ചോദ്യങ്ങൾക്കെല്ലാം എന്നാണ് ഇവർ ഉത്തരം നൽകുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Election commission Gujarath Politics Rahul Gandhi Vote Chori
    Latest News
    ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ അവസാനത്തോടെ ഒമാനിൽ
    29/08/2025
    ഓഹരി വിൽപന തുടരുന്നു; 2,933 കോടിക്ക് ഇൻഡിഗോ ഓഹരികൾ വിറ്റഴിച്ച് രാകേഷ് ഗംഗ്‌വാൾ
    29/08/2025
    മാനസിക പീഡനം നേരിട്ടു; റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തക
    29/08/2025
    ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും
    29/08/2025
    മാസങ്ങൾക്ക് മുമ്പുള്ള മാധ്യമപ്രവർത്തകയുടെ പീഡനപരാതി; പരാതി ലഭിച്ചാൽ നടപടിയെന്ന് അരുൺ കുമാർ, മുഖ്യമന്ത്രി ഇടപെടണമെന്ന് വി.ടി ബൽറാം
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.