Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    • യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Articles

    ഈ വർഷം ഫെബ്രുവരിയിൽ എത്ര ദിവസങ്ങൾ ഉണ്ട്?, 2025 ലീപ്പ് ഇയർ ആണോ?

    പികെ മുസ്തഫ മാനന്തേരി,റിയാദ്By പികെ മുസ്തഫ മാനന്തേരി,റിയാദ്24/02/2025 Articles Technology 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഈ വർഷം 2025 ഫെബ്രുവരി 28 വരെയേ ഉള്ളൂ എന്നും, എന്നാൽ കഴിഞ്ഞവർഷം (2024) ലീപ് ഇയർ ആയതിനാൽ, ഫെബ്രുവരി 29 ഉണ്ടായിരുന്നുവെന്നും നാലു വർഷത്തിലൊരിക്കൽ എല്ലാ ലീപ്പ് ഇയറുകളിലും ഫെബ്രുവരി 29 ഉണ്ടാകുമെന്നും നിങ്ങൾക്ക് അറിയാമല്ലോ. കാരണം ഒരു വർഷം 365-1/4 ദിവസ മായതുകൊണ്ട്.. അല്ലെ?

    എന്നാൽ ഒരു ദിവസം എത്ര സമയം അഥവാ മണിക്കൂറാണെന്ന് ചോദിച്ചാൽ, നിസ്സംശയം നമ്മൾ ചാടി കയറി ഉത്തരം പറയും 24 മണിക്കൂർ എന്ന്…. അതായത് (246060) 86,400 സെക്കൻ്റ് ? അല്ലെ?? എന്നാൽ ഉറപ്പിക്കാൻ വരട്ടെ…, ഇത് പൂർണമായും ശരിയല്ല.. നിങ്ങൾക്കറിയാമോ ഏതാണ്ട് 50-60 കോടി വർഷങ്ങൾക്കു മുൻപ് ഒരു ദിവസത്തിൻറെ നീളം, 21.9 മണിക്കൂർ മാത്രമായിരുന്നു .
    അതേപോലെ ഇനിയും ഒരുപാട് കോടി വർഷങ്ങൾ കഴിഞ്ഞാൽ ഒരു ദിവസത്തിന്റെ നീളം 30 മണിക്കൂറിലും കൂടുതൽ ആയിരുന്നേക്കാം. ഇതിന്റെ പ്രധാന കാരണം, tidal friction മൂലം അഥവാ തിരമാലകൾ കാരണം, ഭൂമിയുടെ കറക്കത്തിന്റെ വേഗത സാവധാനം കുറയുന്നതാണ്… (ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണത്..)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കടലിലെ തിരമാലകളാണ് ഇതിലെ പ്രധാന വില്ലൻ. അതിനോടൊപ്പം തന്നെ, ഭൗമ അന്തർഭാഗത്തെ, കോർ – മാൻ്റിൽ ഇൻഡറാക്ഷൻ, ധ്രുവ പ്രദേശങ്ങളിലെ ഗ്ലേസിയർ അഥവാ ഭീമൻ ഐസ് പാളികൾ ഉരുകുന്നത്, ഭൂമികുലുക്കം, എൽനിന്നോ പോലെയുള്ള അന്തരീക്ഷ പ്രതിഭാസങ്ങൾ/ കാറ്റിന്റെ ഗതി തുടങ്ങിയവയും ഭൂമിയുടെ കറക്കത്തെ ബാധിക്കുന്നുണ്ട്….

    “ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്” പണ്ട് സ്ഫടികം സിനിമയിൽ ചാക്കോ മാഷ് (തിലകൻ) പറഞ്ഞത് ഓർമ്മയില്ലേ?. എന്നാൽ തന്റെ സൗകര്യത്തിനനുസരിച്ച്, കൃത്യമായ ഇടവേളകൾ അനുസരിക്കാതെ, കറങ്ങുന്ന ഭൂമിയെ മാത്രം മാനദണ്ഡമാക്കി, ഇന്നത്തെ അതിന്യൂതനമായ സങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പല ഉപകരണങ്ങളും സിസ്റ്റവും, ആധുനിക ലോക ക്രമത്തിൽ നമ്മൾക്ക് പ്രവർത്തിപ്പിക്കാൻ ആവില്ല. അതായത് ചാക്കോ മാഷ് പറഞ്ഞ ഭൂഗോളത്തിന്റെ കണക്കു ഇവിടെ തെറ്റും എന്നർത്ഥം… “your DAAL Will NOT Cook here” എന്ന് തൽക്കാലം ചാക്കോ മാഷോട് പറയാം..

    എന്താണ് അറ്റോമിക് ക്ലോക്കുകൾ?
    അത്യധികം കൃത്യതയോടെ, (സീസിയം ആറ്റങ്ങളുടെ വൈബ്രേഷനുകൾ ഉപയോഗിച്ച്) സമയം അളക്കാനുള്ള ഒരു ഉപാധിയാണ് അറ്റോമിക് ക്ലോക്കുകൾ…

    ഭൂമിയുടെ ഭ്രമണത്തിൽ നിന്ന് വ്യത്യസ്തമായി അറ്റോമിക് ക്ലോക്കിലെ സമയം മന്ദഗതിയിൽ ആവുകയോ വ്യത്യാസപ്പെടുകയോ ചെയ്യുന്നില്ല…പത്തു കോടി വർഷങ്ങൾ കഴിഞ്ഞാൽ പോലും ഒരു സെക്കന്റിന്റെ ഒരു അംശത്തിൽ അധികം കൃത്യത ഇത്തരം അറ്റോമിക് ക്ലോക്കുകൾക്ക് അവകാശപ്പെടാൻ ഉണ്ട്…

    എന്താണ് സാർ ഈ ലീപ്പ് സെക്കൻഡ്?
    കോടിക്കണക്കിന് വർഷങ്ങളുടെ കൃത്യതയോടെ സമയം അളക്കുന്ന അറ്റോമിക് ടൈം (TAI – international atomic time )
    ഭൂമിക്ക് അകത്തും പുറത്തുമുള്ള, പലവിധ പ്രകൃതി പ്രതിഭാസങ്ങൾ കാരണം, അനിശ്ചിതമായ വേഗതയിൽ അഥവാ മന്ദഗതിയിൽ കറങ്ങുന്ന ഭൂമിയുടെ ഭ്രമണം അടിസ്ഥാനമാക്കിയുള്ള അസ്ട്രോണമിക്കൽ ടൈമും (universal time) തമ്മിൽ വ്യത്യാസമുണ്ടാകും എന്ന് മനസ്സിലായല്ലോ….

    എന്നാൽ നമ്മൾ നിത്യജീവിതത്തിൽ ഫോളോ ചെയ്യുന്ന UTC (coordinated universal time) ഇത്തരം വ്യത്യാസങ്ങളെ കോമ്പൻസെറ്റ് ചെയ്തു പരിഹരിക്കേണ്ടതുണ്ട്…
    അതിനായി ചില വർഷങ്ങളുടെ ഇടവേളകളിൽ UTC Time, നോട് ഒരു സെക്കന്റ് (മിക്കവാറും) കൂട്ടുകയോ (അപൂർവ്വമെങ്കിലും കുറയ്ക്കുകയോ) ചെയ്തു കൊണ്ടാണ് ഇത് പരിഹരിക്കുന്നത്…

    1972 മുതൽ 27 തവണ (അവസാനം 2016- ൽ) നമ്മൾ ഇങ്ങനെ പോസിറ്റിവ് ലീപ്പ് സെക്കന്റുകൾ, UTC ടൈമിന്റെ കു‌ടെ ആഡ് ചെയ്തിട്ടുണ്ട്.

    സാധാരണ ജൂൺ 30 അല്ലെങ്കിൽ ഡിസംബർ 31ന് ആണ് ഇത്തരം അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നത്…
    (നിലവിൽ, TAI, UTC-യേക്കാൾ കൃത്യം 37 സെക്കൻഡ് മുന്നിലാണ്)

    ലീപ് സെക്കൻഡ് അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?
    ലീപ് സെക്കന്റ് ആഡ്/ അഡ്ജസ്റ്റ് ചെയ്തില്ല എങ്കിൽ,. നമ്മൾ സാധാരണ ഉപയോഗിക്കുന്ന UTC സമയവും ആകാശത്തിലെ സൂര്യൻറെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള അസ്ട്രോണമിക്കൽ ടൈമും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങും. ഈ വ്യത്യാസം നൂറു കണക്കിന്/ ആയിരക്കണക്കിന് വർഷങ്ങളിലൂടെ വളർന്ന് മിനിറ്റുകളുടെ/ മണിക്കൂറുകളുടെ വ്യത്യാസം ഉണ്ടാക്കും… ഇത്തരം വൈരുദ്ധ്യങ്ങൾ കൃഷി നാവിഗേഷൻ സൂര്യൻറെ സ്ഥാനത്തെ ആശ്രയിക്കുന്ന ദിനചര്യകൾ തുടങ്ങിയ പ്രവർത്തനങ്ങളെ അവതാളത്തിലാക്കും….
    മാത്രമല്ല ടൈം സെൻസിറ്റീവ് സിസ്റ്റങ്ങളായ ജിപിഎസ് , ടെലി കമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽ മാർക്കറ്റ്, ശാസ്ത്രീയ/ അസ്ട്രോണമിക്കൽ ഗവേഷണങ്ങൾ, എന്നിവയെല്ലാം അവതാളത്തിലാകും….

    ലിപ് സെക്കന്റുകളുടെ വെല്ലുവിളികളും ഭാവിയും.

    മിക്കവാറും കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളും സിസ്റ്റവും, ഒരു കൃത്യമായ ടൈം സ്കെയിൽ ഫോളോ ചെയ്യാനായി ആർക്കിടെക്ചർ/ രൂപകൽപ്പന ചെയ്തവയാണ്.
    ഇടയ്ക്ക് എപ്പോഴെങ്കിലും, അപ്രതീക്ഷിതമായി ഒരു അധിക സെക്കന്റ് ചേർക്കുന്നത്, സോഫ്റ്റ്‌വെയർ പിശകുകൾ, സിസ്റ്റം ക്രാഷ്, ഡാറ്റാ കറപ്ഷൻ എന്നിവയിലേക്ക് നയിച്ചേക്കാം…..

    ഉദാഹരണത്തിന് 2012 ജൂൺ 30ന് ചേർത്തലീപ്പ് സെക്കൻഡ് ശരിയായി കൈകാര്യം ചെയ്യാത്തതിനാൽ നിരവധി, ആഗോള വെബ്സൈറ്റുകളുടെ (Reddit , Mozilla, Gawker Media, Qantas Airlines etc) സേവനങ്ങളിൽ തകരാറ് സംഭവിച്ചിരുന്നു…

    അതുകൊണ്ടുതന്നെ ലീപ്പ് സെക്കൻഡുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ, നവീനമായ സംവിധാനങ്ങൾ നടപ്പിലാക്കാൻ നിരവധി സംവാദങ്ങൾ നടക്കുകയാണ്….

    എന്തായാലും, കുറഞ്ഞപക്ഷം നമ്മൾ അറിയാതെ നമുക്കിടയിൽ, ചിലപ്പോഴെങ്കിലും ആരൊക്കെയോ ചേർന്ന് തിരുകി കയറ്റുന്ന ഈ അധിക സെക്കന്റുകളെ പറ്റി ബോധവാന്മാരാവുന്നത്, അനിവാര്യമാണ്…
    അതുപോലെ അതിഭീമനായ നമ്മുടെ ഭൂമിയുടെ കറക്കത്തെ പിടിച്ച് നിർത്താൻ ശ്രമിക്കുന്ന, തിങ്കളിന്റെ കാമുകിത്തിരമാലകളുടെ (മാന്ത്രിക) ശക്തിയെ പറ്റിയും.

    (സിജി റിയാദ് ചീഫ് കോർഡിനേറ്ററും, സൗദിയിലെ ഒരു പ്രമുഖ ഏറോസ്പേസ് കമ്പനിയിൽ ആർ & ഡി ഡിവിഷനിൽ ലീഡ് എഞ്ചിനീയറും ആണ് ലേഖകൻ).

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    February Leap year
    Latest News
    കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    02/07/2025
    യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    02/07/2025
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version