Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    • അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    • ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    • ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    • ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    മോഡിയുടെ വിജയം, ഇരുതോളിലും വിക്രമാദിത്യൻമാർ, കൈവിട്ടാൽ പാതാളത്തിൽ-നുറുങ്ങു വർത്തമാനം

    ഷാജഹാൻ മാടമ്പാട്ട്By ഷാജഹാൻ മാടമ്പാട്ട്05/06/2024 Articles 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയവുമായി ബന്ധപ്പെട്ട് നുറങ്ങുവർത്തമാനവുമായി എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം

    1. ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും സന്തോഷിക്കേണ്ട കൂട്ടർ താഴെ പറയുന്നവർ:
      എ. സദ്ഗുരു അടക്കം എല്ലാ ആൾദൈവങ്ങളും. അവരുടെ സ്‌പേസിലേക്ക് പരമാത്മാവിന്റെ പ്രത്യേകസ്ഥാനം അവകാശപ്പെട്ടു കയറാൻ മോദി നടത്തിയ ശ്രമം പരാജയപ്പെട്ടു!
      ബി. രാജ്‌നാഥ് സിംഗും നിതിൻ ഗട്കരിയുമടക്കം കഴിഞ്ഞ പത്തുകൊല്ലം വിധേയനിലെ ഗോപകുമാറിനെപ്പോലെ പഞ്ചപുച്ഛമടക്കി തൊഴുതു നിന്ന ബിജെപി നേതാക്കൾ. അവർക്കിനി വിനഷ്ടമാനം വീണ്ടെടുക്കാം. വളഞ്ഞ നട്ടെല്ല് നിവർത്താൻ ശ്രമിക്കാം. (ഫിസിയോ തെറാപ്പി വേണമോ ആയുർവ്വേദം വേണമോ എന്നതവരുടെ ഇഷ്ടം)
      സി. പേടിച്ചരണ്ട് വൃത്തികേടുകൾ ചെയ്യാൻ നിർബന്ധിതരായ അന്വേഷണഉദ്യോഗസ്ഥന്മാർ.
      ഡി. യഥാർത്ഥ ശ്രീരാമഭക്‌തരും ഹിന്ദുമതവിശ്വാസികളും.
    2. രമ്യ ഹരിദാസിന്റെ പരാജയം സന്തോഷമുണ്ടാക്കുന്നു. സുരേഷ് ഗോപിയുടെ വിജയം അതിന്റെ പതിന്മടങ്ങ് ദുഖവും.
    3. സ്വേച്ഛാധിപത്യവാസന പ്രദർശിപ്പിച്ച എല്ലാവരെയും വോട്ടർമാർ തള്ളി. (മോദി, കേജ്‌രിവാൾ, ജഗൻ റെഡ്ഢി, പിണറായി, യോഗി ആദിത്യനാഥ്). മമതയും ഈ പട്ടികയിൽ പെടാഞ്ഞത് ബംഗാളിൽ വേറെ ബദലിന്റെ അഭാവം മൂലമാവാം.
    4. പരമാത്മദൂതനെ നായിഡുവും നിതീഷും കൈവിട്ടില്ലെങ്കിൽ വേതാളത്തിന്റെ രണ്ടുതോളിലും വിക്രമാദിത്യന്മാർ, കൈവിട്ടാൽ വേതാളം പാതാളത്തിൽ. രണ്ടായാലും കോമിക് റിലീഫ് ഉറപ്പ്!
    5. എ എ പിയുടെ തോൽവി സന്തോഷപ്രദം. കലാപത്തിൽ ദൽഹി എരിഞ്ഞപ്പോൾ മൗനം പാലിച്ച കേജ്‌രിവാൾ അർഹിക്കുന്നത് തന്നെ. അയാൾക്ക് കിട്ടേണ്ട സഹതാപം കോൺഗ്രസ്സിനുള്ള വോട്ടായി മാറിയത് കാവ്യനീതി!
    6. കനയ്യയുടെ തോൽ‌വിയിൽ ദുഃഖം
    7. ചന്ദ്രശേഖർ ആസാദിന്റെ സാന്നിധ്യം പാർലിമെന്റിൽ തീ പടർത്തും. ഒറ്റയാന്റെ പോരാട്ടങ്ങൾക്ക് പോരാട്ടവീര്യത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾക്ക് ആകാക്ഷയോടെ കാത്തിരിക്കുന്നു.
    8. സിപിഎം അതിന്റെ പാർലിമെന്റിലെ സാന്നിധ്യം ഉറപ്പുവരുത്തിയത് കോൺഗ്രസ്സ് പിന്തുണകൊണ്ട് മാത്രം. അതും കാവ്യനീതി!
    9. ശശി തരൂർ പാർലിമെന്റിൽ ഉണ്ടാവുമെന്നത് ആഹ്ലാദകരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Modi
    Latest News
    ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    05/10/2025
    അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    05/10/2025
    ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    05/10/2025
    ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    05/10/2025
    ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version