Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    • 513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    • കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    • “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Articles

    വയസ്സിനഴക് ജീവിതത്തിന്റെ സായംസന്ധ്യയിലും വൃദ്ധ ദമ്പതികൾക്ക് പ്രിയം വായന

    സമദ് കല്ലടിക്കോട്By സമദ് കല്ലടിക്കോട്18/06/2024 Articles 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ജൂൺ 19 വായനദിനം

    തച്ചമ്പാറ :പലവിധ പുസ്തക വായനയിൽ മുഴുകിയ മാതൃക ദമ്പതികളാണ് ഈ വായനാദിനത്തിൽ നമുക്ക് പ്രചോദനമാകുന്നത്. എപ്പോഴും പുസ്തകങ്ങളെ പ്രണയിക്കുന്ന ദമ്പതികൾ. തച്ചമ്പാറ- ചോഴിയാട്ടിൽ ജോൺ സോളമൻ എന്ന ലാലച്ചേട്ടൻ- റയ്ച്ചൽ എന്ന ആലീസ് ദമ്പതികൾ ആണ് വെറുതെ സമയം കളയാനില്ലാതെ സദാസമയവും വായനയിൽ മുഴുകിയവർ.ജോണിന് വയസ്സ് 84 ആയി.ഭാര്യ റയ്ച്ചലിന് വയസ്സ് 79. 1955 ലായിരുന്നു തച്ചമ്പാറയിലേക്കുള്ള കുടിയേറ്റം.
    ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനാശീലത്തിന് വർദ്ധക്യത്തിലും മുടക്കമില്ല.
    വായനയാണ് ഇന്നും ഇവർക്ക് ആനന്ദം.വായന കരുത്താണെന്നും ജീവിത സംഘർഷങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നും ഇവർ ഉപദേശിക്കുന്നു.ജോണിന് വായനക്കൊപ്പം വ്യത്യസ്തമായ പത്രവാർത്തകളുടെ ശേഖരണത്തിലും താല്പര്യമുണ്ട്.റയ്ച്ചലിന് സാഹിത്യ പുസ്തകങ്ങൾക്കൊപ്പം
    മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളോടാണ് കൂടുതൽ പ്രിയം.

    കുട്ടനാട്ടിലെ വൻകിട ജന്മിമാരുടെയും അടിയാന്മാരായി ജീവിതം മുന്നോട്ടു നീക്കിയ സാധാരണക്കാരുടെയും വ്യത്യസ്ത ജീവിതാനുഭവങ്ങൾ എഴുതിയ തകഴിയുടെ കൃതികൾ റയ്ച്ചൽ പലവട്ടം വായിച്ചിട്ടുണ്ട്. നല്ല പുസ്തകം നന്മനിറഞ്ഞ സുഹൃത്താണ്. അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികൾ ആണ് പുസ്തകങ്ങൾ. പുതിയ തലമുറയിൽ വായനാ സംസ്ക്കാരം കുറഞ്ഞ് വരികയാണ്. അത് കൊണ്ട് നമ്മുടെ സാംസ്കാരിക സാമൂഹ്യ പൈതൃകം അവർ അറിയുന്നില്ല,ജോൺ പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരെയും റയ്ച്ചൽ വായനയിലൂടെ അറിയും.പുതിയ തലമുറയിലെ എഴുത്തുകാരിൽ ബെന്യാമിനെ ആണ് കൂടുതൽ ഇഷ്ടം. മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബെന്യാമിന്റെ ആടുജീവിതത്തേക്കാൾ സൂക്ഷ്മ വായന നടത്തിയത്മാ ന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ,നിശബ്ദ സഞ്ചാരം എന്നീ കൃതികളാണ്. പുലരും മുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യമൊക്കെ മംഗളവും മനോരമയും വായിച്ചിരുന്നു.നാലര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ നിന്നും,ലൈബ്രറി ഭാരവാഹികൾ തന്നെ പുസ്തകം വീട്ടിലെത്തിക്കും.
    വായന വലിയൊരു വികാരമായി മാറ്റിയത്ത ച്ചമ്പാറ ദേശീയ ഗ്രന്ഥശാലയാണ്.ഇവിടുത്തെ വയോജന വേദിയുടെ പ്രവർത്തകരാണ് ഇരുവരും. സ്വയം വായിക്കുക മാത്രമല്ല മക്കളെയും പേരക്കുട്ടികളെയും വായിക്കാൻ നിരന്തരം പ്രേരിപ്പിക്കും. നിരന്തര വായനയിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചും ഇവർക്ക് നല്ല ബോധ്യമുണ്ട്. മൂന്ന് മക്കളാണ്.മക്കളും പേരമക്കളും ഇവരുടെ പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    05/07/2025
    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    05/07/2025
    കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    05/07/2025
    ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    05/07/2025
    “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version