Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍
    • വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്
    • ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    • ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    ചൂഷണത്തിനിരയാകുന്ന കുട്ടികൾ; അറിയാതെ പോകരുത് ഡേറ്റിം​ഗ് ആപ്പുകളിലെ ചതിക്കുഴികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2025 Articles Crime Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബന്ധങ്ങൾ സ്ഥാപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് ഡേറ്റിം​ഗ് ആപ്പുകൾ ഒരു വലിയ കെണിയാവുകയാണ്. ഒരു വിരല്‍സ്പര്‍ശത്തിനപ്പുറം കാത്തിരിക്കുന്ന ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയങ്ങളുമാണ് ഡേറ്റിം​ഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഡിജിറ്റല്‍ മായികതയ്ക്കപ്പുറത്തേക്ക് ഡേറ്റിം​ഗ് ആപ്പുകള്‍ ചതിക്കുഴികളായി മാറുന്നു.

    വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പലരും അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. അജ്ഞാതനായ സുഹൃത്തുമായി ചാറ്റു ചെയ്യുമ്പോൾ കിട്ടുന്ന സുഖം വഞ്ചിക്കപ്പെട്ടു കഴിഞ്ഞ് തീരാദുഃഖമായി മാറാൻ അധികസമയം ആവശ്യമില്ല. കാസർകോട്ട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഗേ ഡേറ്റിം​ഗ് ആപ്പായ ജി ആർ എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതായി പോലീസ് കണ്ടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ‍ൗ ആപ്പിൽ പ്രവേശിക്കുന്നതിന്‌ പൂർണമായ വ്യക്തിവിവരങ്ങൾ രേഖകൾ സഹിതം നൽകണമെന്നില്ല. പകരം പതിനെട്ട്‌ വയസ് പൂർത്തിയായെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇ‍ൗ പഴുത്‌ ഉപയോഗിച്ചാണ്‌ ഇരയാക്കപ്പെട്ട വിദ്യാർഥി 14 വയസുമുതൽ ആപ്‌ ഉപയോഗിച്ച്‌ തുടങ്ങിയത്‌. നിരന്തരമായ ചാറ്റുകള്‍ക്കൊടുവിലാണ് ആളുകള്‍ അപ്പുറത്തുള്ളയാളെ ലക്ഷ്യമിടുന്നത്. ആഴത്തില്‍ ബന്ധം സ്ഥാപിച്ചശേഷം ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാർ ആദ്യം ഉപദേശരൂപത്തിലും വാത്സല്യരൂപത്തിലും സംസാരിച്ചശേഷമായിരിക്കും ലൈംഗികാവശ്യം പറയുന്നത്. താൽപ്പര്യമില്ലെന്ന് പറഞ്ഞാൽ പണം വാഗ്‌ദാനം ചെയ്യും. അതിലും വഴങ്ങിയില്ലെങ്കിൽ പിന്നെ ഭീഷണി. ലഹരി ആവശ്യമുണ്ടോ എന്നുള്ള നിരവധി സന്ദേശങ്ങളും എത്തുന്നുണ്ട്. കുട്ടികൾക്ക് ലഹരി നൽകിയാണ് പലരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്. ഒരിക്കൽ വീണുപോയാൽ പിന്നീട് തിരിച്ചുകയറാൻ പറ്റാത്ത ഒരു നീരാളിപ്പിടിത്തമാണ് ഡേറ്റിംഗ് ആപ്പുകൾ കൗമാരക്കാരുടെയും യുവതിയുവാക്കളുടെയും മേൽ പ്രയോഗിക്കുന്നത്.

    രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം

    കുട്ടികൾ ഇത്തരം അബദ്ധങ്ങളിൽ വീഴാതിരിക്കാൻ മാതാപിതാക്കളും മുൻകരുതലുകൾ സ്വീകരിക്കണം. ഏത് ആപ്ലിക്കേഷനിലും പ്രൊഫൈലുകള്‍ സ്വകാര്യമായി ലോക്ക് ചെയ്ത് സൂക്ഷിക്കണം. എഐയുടെ കാലമായതിനാൽ മോര്‍ഫിങ് ഉള്‍പ്പെടെ വേഗത്തില്‍ നടക്കും എന്നത് മനസ്സിലാക്കുക. കുട്ടികള്‍ അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് രക്ഷിതാക്കള്‍ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. ഡേറ്റിങ് ആപ്പുകളിൽ ഉൾപ്പെടെ ചാറ്റ്‌ ചെയ്യാനാവും. കുട്ടികൾ മൊബൈലും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോൾ പാരന്റൽ കൺട്രോൾ എന്ന ഓപ്‌ഷനിലൂടെ നിയന്ത്രണം ഏർപ്പെടുത്താം. സ്‌കൂളുകളിൽ ഇ‍ത്തരം അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാനും പോലീസ് നിർദേശിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CHILD ABUSE Dating app Kerala Pocso case
    Latest News
    സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍
    05/11/2025
    വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്
    05/11/2025
    ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    05/11/2025
    മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    05/11/2025
    ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    04/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version