Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • 513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    • കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    • “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    • മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് വിവരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Articles

    ഭരണഘടന കണ്ണിൽവെച്ചുള്ള അഭിനയം ഉജ്ജ്വലമായിരുന്നു, ഹരിദ്വാറിലെയും കന്യാകുമായിലേതിനേക്കാളും

    ശ്രീജിത് ദിവാകരൻBy ശ്രീജിത് ദിവാകരൻ08/06/2024 Articles 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭരണഘടന കണ്ണിൽ വച്ച് വിനീതനായി നിൽക്കുന്ന ഏകാധിപതിയെ കണ്ടു. ഹരിദ്വാറിലേയും കന്യാകുമാരിയിലേയും അഭിനയത്തേക്കാൾ ഉജ്ജ്വലമായിരുന്നു അത്. സമവായത്തിന്റെ വഴി എന്ന് പലരും എഴുതി തുടങ്ങി.

    പൗരത്വനിയമത്തിന്റെ പേരിൽ ആദ്യത്തെ പ്രക്ഷോഭം നടക്കുന്ന കാലം മുതൽ ഇന്ത്യൻ ജനാധിപത്യവാദികൾ ഉച്ചത്തിൽ വിളിച്ചിരുന്ന മുദ്രവാക്യമുണ്ട് -‘ഭരണഘടന സിന്ദാബാദ്!, ലോങ് ലിവ് ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷൻ! സംവിധാൻ ജിന്ദാബാദ്!’

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘപരിവാറിന്റെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് ഇന്ത്യൻ ഭരണഘടനയെ ഇല്ലാതാക്കുക എന്നതായിരുന്നു. ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ നൂറാം വർഷത്തിൽ 400 സീറ്റിൽ അധികാരത്തിൽ വരാൻ ശ്രമിച്ച ഹിന്ദുത്വ ആഗ്രഹിച്ചതും അവരുടെ ചിരകാലാഭിലാഷത്തെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ നടപ്പിലാക്കുക എന്നതായിരുന്നു. ഭരണഘടനയുടെ തിരുത്തൽ.

    പക്ഷേ അപകടം മനസിലാക്കിയ മനുഷ്യർ ഒരുമിച്ച് നിന്നു. ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറിന്റെ മണ്ണായ മഹരാഷ്ട്രയും അംബേദ്കറെ മുൻനിർത്തിയുള്ള ദളിത് രാഷ്ട്രീയം മനുഷ്യരുടെ ആത്മാഭിമാനമുയത്തിയ ഉത്തർപ്രദേശും മുന്നിൽ നിന്നു. കൻഷിറാമിന്റെ പഞ്ചാബും കർഷക സമരങ്ങളുടെ രാജസ്ഥാനും ഗുസ്തിക്കാരുടെ ഹരിയാനയും ഒപ്പം നിന്നു. എന്തിന്, രാഷ്ട്രീയാഭിമാനത്തിന്റെ ശബ്ദം ഗുജറാത്തിൽ നിന്ന് വരെ മുഴങ്ങി.

    സ്വന്തം ജനതയെ നുഴഞ്ഞ് കയറ്റക്കാരെന്നും പെറ്റ് കൂട്ടുന്നവരെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിച്ച ബൻസ്‌വാഡയിൽ ബി.ജെ.പി തോറ്റു. പട്ടിണി കിടക്കുന്ന മനുഷ്യരോട് രാമക്ഷേത്രമുണ്ടല്ലോ എന്ന് പറഞ്ഞ്, പള്ളിപറമ്പിൽ അവർ പണിത അമ്പലം നിലനിൽക്കുന്ന അയോധ്യ അടങ്ങിയ ഫൈസാബാദിൽ തോറ്റു. കർഷകരെ മകൻ ജീപ്പ് കേറ്റി കൊന്നിട്ടും അധികാരത്തിൽ പുല്ലുപോലെ തുടർന്ന കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്ര തേനി തന്റെ ഖേരി മണ്ഡലത്തിൽ തോറ്റു. ഉത്തർപ്രദേശിനെ കലാപത്തിൽ നിന്ന് കലാപങ്ങളിലേയ്ക്ക് നയിച്ച, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരൻ എന്നാരോപണമുള്ള, കേന്ദ്ര മന്ത്രി സഞ്ജയ് ബലിയാൻ ആദ്യ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന മുസഫർ നഗറിൽ തന്നെ തോറ്റു. രോഹിത് വെമുലയുടെ കൊലപാതകത്തിന് കൂടിയാണ് അമേത്തിയിലെ ജനങ്ങൾ സ്മൃതി ഇറാനിയോടും ബി.ജെ.പിയോടും പകരം ചോദിച്ചത്. ദളിതരുടെ ആത്മവീര്യമെന്തെന്ന്, സംഘശക്തിയെന്താണെന്ന്, ഡോ.അംബേദ്കർ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യ തെളിയിച്ചു.

    ഭരണഘടന അയാൾ കണ്ണിൽ വെക്കുന്നത്, അതിന്റെ ശക്തി മനസിലാകാതെ പോയ മണ്ടത്തരത്തെ മറികടക്കാനാണ്. നിരാകരിച്ച മനുഷ്യരെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ്. ആ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമം ഒരടി പുറകോട്ട് വച്ച ശേഷം അവർ തുടരുക തന്നെ ചെയ്യും. പക്ഷേ ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും ഉള്ളിടത്തോളം ഹിന്ദുത്വ ഫാഷിസം നിലനിൽക്കില്ല.

    ഏത് നാട്ടിലും ഒരു വിഭാഗം ജനങ്ങൾ തെറ്റ് തിരുത്തുമ്പോൾ, ശരിയിലേയ്ക്കുള്ള വഴി വെട്ടുമ്പോൾ ഫാഷിസത്തിന്റെ, ക്രൂരതയുടെ, വിദ്വേഷത്തിന്റെ വഴി ആകൃഷ്ടമായി തോന്നുന്ന മറ്റൊരു വിഭാഗമുണ്ടാകും. എല്ലായിടത്തും. എല്ലാക്കാലത്തും.

    അതുകൊണ്ട് തന്നെ ഒരു പോരാട്ടവും അവസാനിക്കില്ല. ഭരണഘടന നീളാൾ വാഴട്ടെ!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    05/07/2025
    കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    05/07/2025
    ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    05/07/2025
    “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    05/07/2025
    മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് വിവരം
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.