Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    • വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    • ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    • ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    • സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Articles»Aero

    വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 Aero Latest Travel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിമാനം പൂർണമായി നിർത്തുംമുമ്പ് പുറത്തിറങ്ങിയാൽ പിഴ
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിമാനം നിലംതൊട്ട ഉടൻ തന്നെ സീറ്റ് ബെൽറ്റ് ഊരി സീറ്റിൽ നിന്നെഴുന്നേറ്റ് ലഗേജ് റാക്ക് തുറക്കുന്ന യാത്രക്കാർ അനവധിയാണ്. വിമാനം പൂർണമായി നിൽക്കുകയും അറിയിപ്പ് ലഭിക്കുകയും ലഭിച്ചാൽ മാത്രമേ സീറ്റിൽ നിന്ന് എഴുന്നേൽക്കാവൂ എന്നാണ് നിയമമെങ്കിലും മിക്കവരും അത് പാലിക്കാറില്ല. ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെ ആശ്വാസവും എയർപോർട്ടിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പുറത്തുകടക്കണമെന്ന ചിന്തയുമൊക്കെയാണ് ഈ ധൃതിക്കു പിന്നിൽ. ഈ തിടുക്കം ചിലപ്പോഴെങ്കിലും അപകടങ്ങളിലേക്കും ദുരന്തങ്ങളിലേക്കുമൊക്കെ നയിക്കാറുണ്ട് എന്നത് വാസ്തവമാണ്.

    എന്നാൽ, സുരക്ഷയെ ബാധിക്കുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്തുന്ന ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ തുർക്കി. തുർക്കി വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന വിമാനങ്ങളിൽ വിമാനം പാർക്കിംഗ് പൂർത്തിയാക്കുന്നതിനു മുമ്പ് എഴുന്നേറ്റാൽ പിഴയൊടുക്കേണ്ടി വരുമെന്ന് തുർക്കിഷ് ഏവിയേഷൻ അധികൃതർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന പ്രക്രിയ എളുപ്പമാക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതുക്കിയ ഈ നിയമമെന്ന് തുർക്കിഷ് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Think twice before unbuckling that seatbelt too early on landing!

    Passengers could soon face fines for standing before the seatbelt sign is turned off.

    This new rule is designed to improve onboard safety and ensure an orderly deplaning process especially important during busy… pic.twitter.com/GyAYvy3RUh

    — Simple Flying (@simple_flying) May 29, 2025

    ലാന്റിംഗിനു ശേഷം ടാക്‌സിയിംഗ് പൂർത്തിയാക്കുംമുമ്പ് യാത്രക്കാർ സീറ്റ് വിട്ട് എഴുന്നേൽക്കുന്ന പ്രവണത വർധിക്കുന്നു എന്ന പരാതികൾ പരിഗണിച്ചാണ് ഡയറക്ടറേറ്റിന്റെ തീരുമാനം. സീറ്റ് ബെൽറ്റ് ചിഹ്നം ഓഫ് ആകുംമുമ്പ് സീറ്റ് ബെൽറ്റ് അഴിച്ചാൽ ഇനി പിഴയൊടുക്കേണ്ടി വരും. വിമാനം ലാന്റ് ചെയ്യുന്നതിനു തൊട്ടുമുമ്പും ശേഷവും പുതിയ നിയമം യാത്രക്കാരെ ഓർമിപ്പിക്കാൻ ഡയറക്ടറേറ്റ് വിമാന സർവീസ് കമ്പനികൾക്ക് നിർദേശം നൽകി.

    ഈ മാസം തുടക്കം മുതൽ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും ആർക്കെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 67 ഡോളർ (5,720 രൂപ) വരെയാണ് പിഴ ചുമത്തുക എന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    Read more: വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി
    18.36 ബില്ല്യൺ ദിർഹത്തിന്റെ മോഡിഫിക്കേഷൻ; എമിറേറ്റ്‌സ് വിമാനങ്ങൾ അടിമുടി മാറുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aeroplane Landing വിമാനം
    Latest News
    വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    31/05/2025
    വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    31/05/2025
    ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    31/05/2025
    ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    31/05/2025
    സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.