എന്റെ ഓർമ്മയിലെ ബലിപെരുന്നാൾ ഇങ്ങനെയായിരുന്നു, മാസപ്പിറവി കാലേക്കൂട്ടി അറിയുന്നതുകൊണ്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കാണും കുട്ടിക്കാലത്ത്, ഉള്ളതുകൊണ്ട് ഓണം പോലെ, ആഘോഷിക്കാറാണ് പതിവ്. ഞങ്ങളുടെ നാട്ടിലുള്ളവർക്ക് ഹജ്ജ് പെരുന്നാൾ ദിവസം രാവിലെ എഴുന്നേറ്റ് മക്കത്തെ തണ്ണിയിൽ കുളിക്കുക എന്ന ഒരു ചടങ്ങ് ഉണ്ട്. ഇരിക്കൂർ പുഴയിൽ പോയി എണ്ണ തേച്ച്. നല്ല മണമുള്ള ചന്ദ്രിക സോപ്പ് തേച്ചുള്ള ഒരു ഒന്നൊന്നര മുങ്ങി കുളി കടാത്ത് ( പുഴ) പോയി കുളിക്കൾ ഒരു നിർബ്ബന്ധ കാര്യം പോലയായിരുന്നു. ഇതെല്ലാം ഇന്ന് വെറും ഒരു ഓർമ്മ മാത്രമായി. പുതിയ വസ്ത്രം അണിഞ്ഞ് തലയിൽ ഉറുമാൽ കെട്ടി പാന്റ് അന്ന് സുലഭം അല്ലാത്തതുകൊണ്ട്, വെള്ളത്തുണി യും, മുറിയൻ ഷർട്ട് ധരിച്ച്, ഉമ്മ കാലേക്കൂട്ടി ഉണ്ടാക്കിവെച്ച ചക്കര ചോറ് അല്പം വയറ്റിൽ ആക്കി തക്ബീർ ചൊല്ലി പള്ളിയിൽ പോകും, അതുകഴിഞ്ഞ് വീണ്ടും വീട്ടിൽ നിന്നുള്ള ഭക്ഷണം, അന്ന് കോഴിയിറച്ചി സുലഭം അല്ലാത്തതുകൊണ്ട് പോത്തിറച്ചിയും, പത്തലും മറ്റ് വിഭവങ്ങളുംഉണ്ടാകും. ഇതെല്ലാം കഴിച്ചതിനു ശേഷം, കുടുംബക്കാരുടെ വീടുകളും, അയൽവക്കക്കാരുടെ വീടുകളും, സന്ദർശനം കഴിഞ്ഞ്, മരിച്ചുപോയ ബന്ധുക്കളുടെ, കബറടങ്ങൾ സന്ദർശിക്കലും ഉണ്ടായിരുന്നു. അത് കഴിഞ്ഞ് , ഉമ്മയും ഉപ്പയും മറ്റ് ബന്ധുക്കളും തരുന്ന പൈസ,, സൂക്ഷിച്ചുവച്ച് അതുകൊണ്ട് ഒരു കണ്ണൂരിലേക്ക് ഒരു ബസ് യാത്ര ഉണ്ടായിരുന്നു. മഗരിബിന് മുമ്പ് തന്നെ വീട്ടിലെത്തിയില്ലെങ്കിൽ ശിക്ഷ നടപടിയും ഉണ്ടായിരുന്നു. കുട്ടിക്കാലം പെരുന്നാൾ ഉത്സവങ്ങളിൽ ഇവയൊക്കെ ഒരു പ്രത്യേക ഉന്മേഷമാണ്. ഇന്നത്തെ തലമുറ മൊബൈലിൽ നോക്കി തല കീഴ്പോട്ടാക്കി മനസ്സിലെ നന്മ നഷ്ടപ്പെടുത്തുകയും, ചെയ്യുന്ന ദുരവസ്ഥയാണ് ഉള്ളത്. ദാരിദ്ര്യം നിറഞ്ഞ പെരുന്നാളും, ദാരിദ്ര്യം ഇല്ലാത്ത പെരുന്നാളുമായി താരതമ്യം ചെയ്യുമ്പോൾ ദാരിദ്ര്യം നിറഞ്ഞ പെരുന്നാൾ ആണ് നല്ലതെന്ന് ഇപ്പോൾ നമ്മൾ ഓർക്കാറില്ല. ആർജിക്കലും ഭോഗിക്കലും മനുഷ്യന്റെ ജന്മ പ്രകൃതമാണ്. വർജിക്കലും ത്യജിക്കലും അതിനെതിരെയുള്ള പോരാട്ടങ്ങളാണ് ആർജിക്കാനുള്ള ശേഷിയല്ല വർജിക്കാനുള്ള സന്നദ്ധതയാണ് മനുഷ്യനെ മൃഗതലത്തിൽ നിന്ന് യഥാർത്ഥ മനുഷ്യ തലത്തിലേക്ക് ഉയർത്തുന്നത്. ഈ രണ്ട് മൂല്യങ്ങളെയും, മാലോകരെ പഠിപ്പിക്കുകയാണ് ഇബ്രാഹിം നബി( സ )യും, ഹാജറ ബീവിയും, മകൻ ഇസ്മായിൽ, എന്നീ മഹാത്മാക്കൾ ചെയ്തത്. അതിന്റെ ഓർമ്മ പുതുക്കൽ കൂടിയാവട്ടെ. ഈ പരിശുദ്ധ ഹജ്ജും, ബലി പെരുന്നാളും.. എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലിപെരുന്നാൾ ആശംസകൾനേരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group