കുറ്റിപ്പുറം– കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടി ഇടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. പെരുമ്പറമ്പിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവർക്ക് നിസാര പരുക്കാണ് ഏറ്റത്. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group