ചേറ്റുവ- കരിയർ വള്ളം മറിഞ്ഞ് ചേറ്റുവ അഴിമുഖത്ത് മത്സ്യതൊഴിലാളിയെ കാണാതായി. മൂന്ന് തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വള്ളം ചേറ്റുവ അഞ്ചാംകല്ല് കടലിൽ തീരത്തോട് സമീപത്തായി ആണ് മറിഞ്ഞത്. മറിഞ്ഞ വള്ളത്തിൽ അള്ളിപിടിച്ച് മൂവരും ഏറെനേരം കിടന്നിരുന്നു. പിന്നീട് രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഒരു മത്സ്യതൊഴിലാളിയെ കാണാതാവുകയായിരുന്നു. കൂരിക്കുഴി സ്വദേശിയായ ഇയാളെ ഇനിയും കണ്ടെത്താനായില്ല.
അഴീക്കോട് കോസ്റ്റൽ പോലീസിന്റെ പരിധിയിൽ പെടുന്ന ചേറ്റുവയിൽ ഇന്ന് വൈകീട്ട് അഞ്ചരയോടെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. വിവരം അറിഞ്ഞെങ്കിലും, മുനക്കകടവ് കോസ്റ്റൽ പോലീസിന്റെ ബോട്ടിന് ശക്തമായ തിരമാല കാരണം അഴി മുറിച്ച് അപ്പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. ആയതിനാൽ രക്ഷാപ്രവർത്തനം നടത്താൻ ആയില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group