അബഹ – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അസീറില്‍ നിന്ന് അറസ്റ്റ് ചെയ്തു. രണ്ടു ഇന്ത്യക്കാരും ഒരു സൗദി പൗരനുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ ഏഴ് കിലോഗ്രാം ഹഷീഷ് കണ്ടെത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളിന്റെ ഹോട്ട്ലൈനായ 995 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.



