ഷാർജ: ഓർമ്മശക്തി കൊണ്ട് റെക്കോഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് അജ്‌മാൻ വുഡ്‌ലം പാർക്ക് സ്കൂളിലെ ആറാംക്ലാസുകാരനായ ആദിത്യ മനോജ്‌ദാസ്.കേവലം പത്തു സെക്കൻഡുകൾക്കുള്ളിൽ പത്തു പുസ്തകങ്ങൾ അക്ഷരമാല ക്രമത്തിൽ അടുക്കി വെച്ചു കൊണ്ടാണ് ഗിന്നസ് റെ ക്കോഡ് സൃഷ്ടിച്ചത്.ഏറ്റവുംകുറഞ്ഞ സമയങ്ങൾക്കുള്ളിൽ അലക്ഷ്യമായി കിടക്കുന്ന പുസ്തകങ്ങൾ മനോഹരമായി അടുക്കിവെച്ച് ആദിത്യ റെക്കോർഡ് തിരുത്തി. ഇതിനുമുൻപ് 12 സെക്കൻഡുകൊണ്ടായിരുന്നു മറ്റൊരാൾ ഗിന്നസ് നേട്ടം കൈവരിച്ചിരുന്നത്. ആ റെക്കോഡിനെയാണ് ആദിത്യ പിന്നിലാക്കിയത്.
സ്വന്തംപേരിൽ പതിനാറോളം മറ്റു അന്താരാഷ്ട്ര പുരസ്കാരങ്ങളും ഈ 12-കാരനെ തേടിയെത്തുകയുണ്ടായി. വാക്കുകളും അവയുടെ അക്ഷരക്രമങ്ങളും മനസ്സിൽ സൂക്ഷിക്കാനുള്ള കഴിവാണ് ആദിത്യ മനോജ്‌ദാസിനെ വ്യത്യസ്തനാക്കുന്നത്. നിത്യപരിശീലനമാണ് തന്നിലെ ഓർമ്മശക്തിയെ പ്രചോദിപ്പിക്കുന്നതെന്ന് ആദിത്യ പറഞ്ഞു. വാക്കുകളും അവയുടെ അക്ഷരക്രമങ്ങളും മനസ്സിൽ സൂക്ഷിക്കാനുള്ള കഴിവാണ് ആദിത്യ മനോജ്‌ദാസിനെ വ്യത്യസ്തനാക്കുന്നത്. നിത്യപരിശീലനമാണ് തന്നിലെ ഓർമ്മശക്തിയെ പ്രചോദിപ്പിക്കുന്നതെന്ന് ആദിത്യ പറഞ്ഞു. വാക്കുകളും അവയുടെ അക്ഷരങ്ങളും അതിവേഗം തെറ്റാതെ ഓർത്തെടുക്കാൻ ആദിത്യ കുഞ്ഞുന്നാളിൽ മുതൽ ശീലിച്ചിരുന്നു.
ഇംഗ്ലീഷിലെ വലിയവാക്കുകൾ തെറ്റാതെ പഠിക്കാൻ ശശി തരൂർ എം.പി. യും ആദിത്യയ്ക്ക് മാതൃകയാണ്. ഭാവിയിൽ ദുബായ് പോലീസിൽ ഉയർന്ന ഉദ്യോഗസ്ഥനാകാനാണ് ആദിത്യയുടെ ആഗ്രഹം.കൂടാതെ 20 വയസ്സിനുള്ളിൽ ചുരുങ്ങിയത് 40 ഗിന്നസ് റെക്കോഡ് നേടണമെന്നതും ആദിത്യയുടെ വലിയ ആഗ്രഹമാണ്. അതിനുള്ള പരിശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശി മനോജ് ദാസിന്റെയും ദിവ്യയുടെയും മകനാണ് ആദിത്യ മനോജ് ദാസ്.



