Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • അപൂർണ്ണ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    • ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    • ആധുനിക സാങ്കേതികവിദ്യയിൽ സൈന്യം സജ്ജം; അതിക്രമങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ​‌
    • 17-കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്​
    • ഐപിഎൽ ഫൈനൽ; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    17-കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2026 India Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസിയാബാദ്– ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ 17-കാരൻ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഖോഡ സ്വദേശിയായ അസദ് ആണ് ശനിയാഴ്ച അർധരാത്രിയോടെ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബക്രീദ് ദിനത്തിലായിരുന്നു സൂര്യ ചൗഹാനെ അസദിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

    പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഒളിവിൽ പോയ അസദ് നഗരം വിടുന്നതിനായി സുഹൃത്തിൽ നിന്നും പണം വാങ്ങാൻ ഖോഡ പ്രദേശത്ത് എത്തുന്നുണ്ടെന്ന രഹസ്യവിവരം ഗാസിയാബാദ് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഈ പ്രദേശത്ത് കെണിയൊരുക്കി നിരീക്ഷണം ശക്തമാക്കി. തുടർന്ന് മറ്റൊരു യുവാവിനൊപ്പം മോട്ടോർ സൈക്കിളിൽ എത്തിയ അസദിനെ പൊലീസ് തടയാൻ ശ്രമിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊലീസിനെ കണ്ടയുടൻ അസദ് കയ്യിലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് സ്വയംരക്ഷാർത്ഥം പൊലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അസദിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ധവൾ ജയ്‌സ്വാൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിളിനും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

    സംഭവസ്ഥലത്തുനിന്നും പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും വെടിവെപ്പിനായി ഉപയോഗിച്ച നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. എന്നാൽ, അസദിനൊപ്പമുണ്ടായിരുന്ന രണ്ടാമൻ ഇരുട്ടിന്റെ മറവിൽ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പ്രദേശത്ത് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അസദിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് പൊലീസ് നേരത്തെ 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Encounter Uttarpradesh
    Latest News
    അപൂർണ്ണ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    31/05/2026
    ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    31/05/2026
    ആധുനിക സാങ്കേതികവിദ്യയിൽ സൈന്യം സജ്ജം; അതിക്രമങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ​‌
    31/05/2026
    17-കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്​
    31/05/2026
    ഐപിഎൽ ഫൈനൽ; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    31/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version