റിയാദ് – യാത്രയുടെ തുടക്കത്തിലും അവസാനത്തിലും ഒരേ പേയ്മെന്റ് രീതി ഉപയോഗിക്കണമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതുഗതാഗത ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. പേയ്മെന്റ് രീതികള്‍ മാറ്റുന്നത് യാത്രക്ക് രണ്ട് വ്യത്യസ്ത ഇടപാടുകളായി നിരക്ക് ഈടാക്കുന്നതിലേക്ക് നയിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ബലിപെരുന്നാള്‍ അവധിക്കാലത്ത് തലസ്ഥാന നിവാസികളുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്രമായ ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കാനായി മെയ് 26 മുതല്‍ മെയ് 30 വരെയുള്ള ദിവസങ്ങളില്‍ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റിയാദ് മെട്രോ രാവിലെ 11:00 മുതല്‍ അര്‍ധരാത്രി 12:00 വരെ പ്രവര്‍ത്തിക്കും. റിയാദ് ബസുകള്‍ രാവിലെ 5:00 മുതല്‍ അര്‍ധരാത്രി 12:00 വരെയും ഓണ്‍-ഡിമാഡ് ബസുകള്‍ രാവിലെ 10:30 മുതല്‍ അര്‍ധരാത്രി 12:00 വരെയുമാണ് പ്രവര്‍ത്തനം. ഗതാഗതം വര്‍ധിപ്പിക്കാനും ഈദ് സീസണില്‍ സുഖകരവും വിശ്വസനീയവുമായ ഗതാഗത ഓപ്ഷനുകള്‍ നല്‍കാനും ഈ സമയക്രമത്തിലൂടെ ലക്ഷ്യമിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



