തൃശൂര്‍ – ബസ് ടിക്കറ്റ് എടുക്കുന്നതിനായി ചില്ലറ പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയായിരുന്നു. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രന് വീണത്.
ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിരുന്നു.പവിത്രന് മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group