ലണ്ടൻ– പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമായ ഒരു വിജയം കൂടി സ്വന്തമാക്കി ആഴ്സണൽ. ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലിയാൻഡ്രോ ട്രൊസാർഡ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെസ്റ്റ് ഹാമിനെ പീരങ്കികൾ തകർത്തത്. അവസാന നിമിഷം വെസ്റ്റ് ഹാം നേടിയ സമനില ഗോൾ വാറിലൂടെ റദ്ദാക്കപ്പെട്ടത് ആഴ്സണലിന് വലിയ ആശ്വാസമായി.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും വെസ്റ്റ് ഹാം പ്രതിരോധം ആഴ്സണലിനെ തളച്ചിട്ടെങ്കിലും 83-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ആഴ്സണൽ ലീഡെടുത്തു. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് നൽകിയ മനോഹരമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5 മിനിറ്റ്) വെസ്റ്റ് ഹാം താരം കല്ലം വിൽസൺ ആഴ്സണൽ വല കുലുക്കിയതോടെ സ്റ്റേഡിയം ആവേശത്തിലായി. എന്നാൽ വെസ്റ്റ് ഹാമിന്റെ ആഘോഷങ്ങൾ അധികം നീണ്ടുനിന്നില്ല. വാർ പരിശോധനയിൽ ഗോളിന് മുൻപ് ഫൗൾ നടന്നതായി കണ്ടെത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു. ഇതോടെ ആഴ്സണൽ മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു.
ഇതോടെ 36 മത്സരങ്ങളിൽ 79 പോയിന്റുമായി ആഴ്സണൽ ഒന്നാമതും ഒരു മത്സരം കുറവു കളിച്ച മാഞ്ചസ്റ്റർ സിറ്റി 74 പോയിന്റുമായി രണ്ടാമതും ആണ്.
മറ്റു മത്സരങ്ങൾ
ബേൺലി – 2
ആസ്റ്റൺ വില്ല – 2
ക്രിസ്റ്റൽ പാലസ് – 2
എവർടൺ – 2
നോട്ടിങ്ഹാം ഫോറെസ്റ്റ് – 1
ന്യൂകാസ്റ്റൽ യുണൈറ്റഡ് – 1



