ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിസ കാര്‍ഷിക തൊഴിലാളി വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇഷ്യു ചെയ്ത ശേഷം വിസയില്‍ ഭേദഗതികള്‍ സാധ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ വിസ റദ്ദാക്കി ഏതു രാജ്യത്തു നിന്ന് ഏതു പ്രൊഫഷനിലുള്ള തൊഴിലാളിയെയാണോ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അതിനനുസരിച്ച് പുതിയ വിസാ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. പുതിയ വിസാ അപേക്ഷ സമര്‍പ്പിക്കാന്‍ വിസാ ഫീസ് ആയി 2,000 റിയാല്‍ അടക്കണം. കാര്‍ഷിക തൊഴിലാളി വിസ ലഭിക്കാനുള്ള അര്‍ഹത ഉറപ്പുവരുത്താന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായി ആശയവിനിമയം നടത്തണമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group