ജിദ്ദ – നിയമാനുസൃതം ഹജ് കര്‍മം നിര്‍വഹിക്കുന്ന തീര്‍ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന നുസുക് കാര്‍ഡ് ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കി. ഇന്തോനേഷ്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് ആദ്യ ബാച്ച് നുസുക് കാര്‍ഡ് ഇന്തോനേഷ്യന്‍ ഹജ് മിഷന് കൈമാറി. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനു മുന്നോടിയായാണ് മന്ത്രാലയം നുസുക് കാര്‍ഡ് പുറത്തിറക്കിയത്. പുണ്യസ്ഥലങ്ങളില്‍ നിയമാനുസൃത ഹജ് തീര്‍ഥാടകരെ വേര്‍തിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ആണ് നുസുക്. വിദേശ ഹാജിമാര്‍ക്ക് ഹസ് വിസ ഇഷ്യു ചെയ്ത ശേഷം വിദേശ ഹജ് ഓഫീസുകള്‍ വഴിയും ആഭ്യന്തര ഹാജിമാര്‍ക്ക് ഹജ് പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം ഹജ് സര്‍വീസ് കമ്പനികള്‍ വഴിയുമാണ് നുസുക് കാര്‍ഡ് വിതരണം ചെയ്യുക. ഹജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു. പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ സഞ്ചാരങ്ങള്‍ക്കും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാനും നുസുക് കാര്‍ഡ് നിര്‍ബന്ധമാക്കും. നുസുക് കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി നുസുക്, തവക്കല്‍നാ ആപ്പുകളില്‍ ലഭ്യമാകും. ഇന്തോനേഷ്യന്‍ ഹജ് മന്ത്രി യാഖൂത്ത് ഖലീല്‍ ഖോമാസിന് ആദ്യ കോപ്പി കൈമാറി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയാണ് നുസുക് കാര്‍ഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ക്യാപ്.ഇന്തോനേഷ്യന്‍ ഹജ് മന്ത്രി യാഖൂത്ത് ഖലീല്‍ ഖോമാസിന് ആദ്യ കോപ്പി കൈമാറി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ നുസുക് കാര്‍ഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group