റിയാദ് – മെയ് അവസാനത്തോടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കരുതുന്നതായി യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെപ് ബോറെല്‍ പറഞ്ഞു. റിയാദില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോറെല്‍. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് സ്‌പെയിന്‍, അയര്‍ലന്റ്, മാള്‍ട്ട, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പദ്ധതി ഭീകരവാദത്തിനുള്ള പ്രതിഫലമായി വര്‍ത്തിക്കുമെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള സാധ്യത കുറക്കുമെന്നും ഈ നാലു യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളോടും ഇസ്രായില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group