Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 8
    Breaking:
    • 15,000 മിസൈലുകളും 45,000 ഡ്രോണുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാന്‍
    • ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍
    • തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാഖില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വിട്ടയച്ചു
    • ഖത്തറില്‍ ബാലിക അടക്കം നാലു പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാഖില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വിട്ടയച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2026 World USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ് – ഒരാഴ്ച മുമ്പ് ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ, ഉടന്‍ രാജ്യം വിടണം എന്ന വ്യവസ്ഥയില്‍ മോചിപ്പിച്ചതായി കതായിബ് ഹിസ്ബുല്ല ഗ്രൂപ്പ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സൂദാനിയുടെ ദേശസ്‌നേഹപരമായ നിലപാടുകള്‍ മാനിച്ചാണ് അവരെ മോചിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും കിറ്റില്‍സണ്‍ ഉടന്‍ ഇറാഖ് വിടുമെന്നും ഗ്രൂപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അബൂമുജാഹിദ് അല്‍അസ്സാഫ് പ്രസ്താവനയില്‍ പറഞ്ഞു. ഈ നടപടി വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കില്ലെന്നും യുദ്ധമുണ്ടായാല്‍ സാഹചര്യങ്ങള്‍ മാറിയേക്കാമെന്നും അല്‍അസ്സാഫ് കൂട്ടിച്ചേര്‍ത്തു. ഇറാനോട് വിശ്വസ്തത പുലര്‍ത്തുന്ന സായുധ സംഘമായ കതായിബ് ഹിസ്ബുല്ല അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ കുറ്റസമ്മതം പ്രക്ഷേപണം ചെയ്തിരുന്നു. ഇറാഖിലെ ഇറാന്‍ അനുകൂല പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ബഗ്ദാദിലെ അമേരിക്കന്‍ കോണ്‍സല്‍ തന്നോട് ആവശ്യപ്പെട്ടതായി കിറ്റില്‍സണ്‍ വ്യക്തമാക്കി.

    ഇറാഖ്, പ്രാദേശിക കാര്യങ്ങളില്‍ വൈദഗ്ധ്യം നേടിയ മാധ്യമപ്രവര്‍ത്തകയാണ് കിറ്റില്‍സണ്‍. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍, ഇറാഖ്-അമേരിക്കന്‍ ബന്ധങ്ങള്‍, പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങള്‍ എന്നിവയില്‍ അവരുടെ റിപ്പോര്‍ട്ടിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സായുധ ഗ്രൂപ്പുകളെയും ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിലൂടെ അവര്‍ പ്രാധാന്യം നേടി. 2014 ന് ശേഷം ഐ.എസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള യുദ്ധങ്ങളുടെ ഓണ്‍-ദി-ഗ്രൗണ്ട് കവറേജും സിറിയന്‍ പ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗും അവര്‍ നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq Journalist Shelley Kittleson
    Latest News
    15,000 മിസൈലുകളും 45,000 ഡ്രോണുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാന്‍
    08/04/2026
    ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍
    08/04/2026
    തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    08/04/2026
    ഇറാഖില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വിട്ടയച്ചു
    08/04/2026
    ഖത്തറില്‍ ബാലിക അടക്കം നാലു പേര്‍ക്ക് പരിക്ക്
    08/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version