Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
    • സാദിഖലി തങ്ങൾക്കെതിരായ പ്രചരണം: ചിത്രം വ്യാജമെന്ന് പോലീസ്; പണം തട്ടാൻ നിർമ്മിച്ച കെട്ടുകഥ
    • ആലുവയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്
    • സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങൾ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
    • വി.ഡി. സതീശനായി അണികളുടെ ‘കൈക്കരുത്ത്’; ജനപ്രതിനിധികളെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/03/2026 World Iran Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാഖിൽ യു.എസ്. വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (PMF) ആസ്ഥാനത്തിന് നേരെ യു.എസ്. നടത്തിയ വ്യോമാക്രമണത്തിൽ അൻബാർ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പി.എം.എഫ്. അൻബാർ സുരക്ഷാ ഡയറക്ടർ ഹൈദർ അൽമഅ്മൂരി, ഇന്റലിജൻസ് ഡയറക്ടർ വാസിഖ് അൽഫർത്തൂസി, ഉദ്യോഗസ്ഥൻ മുഹമ്മദ് ഫാദിൽ എന്നിവരും ഉൾപ്പെടുന്നു. മുതിർന്ന കമാൻഡർമാർ പങ്കെടുത്ത സുരക്ഷാ യോഗത്തിനിടെയായിരുന്നു ആക്രമണം. ഈ വ്യോമാക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

    ദേശീയ കടമ നിർവഹിക്കുന്നതിനിടെ നടന്ന ഈ ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്ന് പി.എം.എഫ്. പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും അവഗണിക്കുന്ന അമേരിക്കൻ സമീപനത്തിന്റെ തെളിവാണ് ഇതെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ ശക്തികൾ നിർണ്ണായക നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൊസൂളിന് വടക്കുള്ള പി.എം.എഫ്. ക്യാമ്പുകൾക്ക് നേരെയും സഖ്യകക്ഷിയായ ക്രിസ്ത്യൻ വിഭാഗങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി സൂചനയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഗ്ദാദിലെ പ്രധാന സൈനിക താവളത്തിൽ നിന്ന് യു.എസ് – നാറ്റോ സേനകൾ പിന്മാറി 24 മണിക്കൂറിനുള്ളിലാണ് ഈ പ്രത്യാക്രമണം ഉണ്ടായത്. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായിലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരതയുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി ഇറാഖി സുരക്ഷാ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ശിയാ അർധസൈനിക വിഭാഗങ്ങളുടെ കൂട്ടായ്മയാണ് പി.എം.എഫ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    died iraq US attack
    Latest News
    ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
    11/05/2026
    സാദിഖലി തങ്ങൾക്കെതിരായ പ്രചരണം: ചിത്രം വ്യാജമെന്ന് പോലീസ്; പണം തട്ടാൻ നിർമ്മിച്ച കെട്ടുകഥ
    11/05/2026
    ആലുവയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്
    11/05/2026
    സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങൾ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
    11/05/2026
    വി.ഡി. സതീശനായി അണികളുടെ ‘കൈക്കരുത്ത്’; ജനപ്രതിനിധികളെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version