Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    • ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

    28 കാരനായ അമീര്‍ മുഅ്തസിം മഹ്‌മൂദ് ഔദയാണ് കൊല്ലപ്പെട്ടത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2026 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിവെപ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 കാരനായ അമീര്‍ മുഅ്തസിം മഹ്‌മൂദ് ഔദയാണ് കൊല്ലപ്പെട്ടത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഖുസ്ര ഗ്രാമത്തിലാണ് ജൂതകുടിയേറ്റക്കാര്‍ ആക്രമണം നടത്തിയത്. ഇതോടെ മാര്‍ച്ച് ആദ്യം മുതല്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം ആറായി. പതിവുപോലെ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.

    ഗ്രാമത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍കരക് പ്രദേശത്തെ വീടുകള്‍ കുടിയേറ്റക്കാര്‍ ആക്രമിക്കുകയും വീടുകള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഇതിനിടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെടുകയായിരുന്നെന്നും നബ്ലസിന്റെ തെക്ക് പടിഞ്ഞാറുള്ള ഖുസ്ര മേയര്‍ ഹാനി ഔദ പറഞ്ഞു. ഓസ്ലോ ഉടമ്പടി പ്രകാരം ഏരിയ ബി ആയി നിര്‍ണയിച്ച സ്ഥലത്ത് അനധികൃത കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചതിനുശേഷം, ഏകദേശം രണ്ടര മാസം മുമ്പ് ഗ്രാമവാസികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണം ശക്തമാകാന്‍ തുടങ്ങി. ഏരിയ ബി ഫലസ്തീന്‍ സിവില്‍ നിയന്ത്രണത്തിലാണ്. സുരക്ഷാ നിയന്ത്രണം ഇസ്രായിലിനാണ്. ഖുസ്രയില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് മര്‍ദനത്തിലാണ് പരിക്കേറ്റതെന്നും ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. അമീര്‍ മുഅ്തസിം മഹ്‌മൂദ് ഔദയുടെ കൊലപാതകത്തോടെ മാര്‍ച്ച് ആദ്യം മുതല്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ആറായതായി റാമല്ലയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ശനിയാഴ്ച, തെക്കന്‍ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് കിഴക്കുള്ള കിസാന്‍ ഗ്രാമത്തില്‍ നടന്ന കുടിയേറ്റക്കാരുടെ മറ്റൊരു ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ പരിക്കേറ്റു. ഇസ്രായില്‍ സൈന്യം ഗ്രാമത്തില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ ഒരു ഇസ്രായിലി സിവിലിയനും പരിക്കേറ്റതായും സൈന്യം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1967 മുതല്‍ ഇസ്രായില്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. ജൂത രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ ഗവണ്‍മെന്റുകളില്‍ ഒന്നായ നിലവിലെ ഇസ്രായില്‍ സര്‍ക്കാര്‍ 2025 ല്‍ 54 ജൂതകുടിയേറ്റ കോളനികളുടെ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ വ്യാപനം ത്വരിതപ്പെടുത്തിയതിനുശേഷം ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അക്രമവും വര്‍ധിച്ചു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റങ്ങളെ എതിര്‍ക്കുന്ന ഇസ്രായിലി എന്‍.ജി.ഒ പീസ് നൗവിന്റെ അഭിപ്രായത്തില്‍ ഇത്രയും കുടിയേറ്റ കോളനികളുടെ നിര്‍മ്മാണത്തിന് ഇസ്രായില്‍ ഗവണ്‍മെന്റ് ഒറ്റയടിക്ക് അംഗീകാരം നല്‍കുന്നത് സര്‍വകാല റെക്കോര്‍ഡാണ്.
    ഒക്ടോബര്‍ 10 മുതല്‍ ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും വെസ്റ്റ് ബാങ്കില്‍ അക്രമത്തിന്റെ തോത് കുറഞ്ഞിട്ടില്ല. ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം, വെസ്റ്റ് ബാങ്കില്‍ 1,045 ലേറെ ഫലസ്തീനികള്‍ ഇസ്രായില്‍ സൈനികരുടെയും ജൂതകുടിയേറ്റക്കാരുടെയും കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവില്‍, സിവിലിയന്മാരും സൈനികരും ഉള്‍പ്പെടെ കുറഞ്ഞത് 45 ഇസ്രായിലികള്‍ ഫലസ്തീന്‍ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികളിലോ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഇസ്രായിലി കണക്കുകള്‍ സൂചിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jews Palestine
    Latest News
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    15/03/2026
    അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    15/03/2026
    ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version