Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    • മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    • തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2026 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം– സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന എം.ടിയുടെ ജനപ്രിയ നോവൽ ‘മഞ്ഞ്’, 2025ലെ വയലാർ അവാർഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ കൃതി ‘തപോമയിയുടെ അച്ഛൻ’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്യപ്പെട്ടത്.

    മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂൽ മഞ്ഞും, ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഞ്ഞുപോൽ മരവിപ്പുളവാക്കുന്ന കാത്തിരിപ്പാണ് മഞ്ഞിലുടനീളം. സ്ഥലവും, കാലവും, കാലവസ്ഥയുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന ഒരു ഗദ്യകവിത പോലെ ഹൃദ്യമാണിത്, നൈനിറ്റാളിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട, പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു ഭാവകാവ്യം പോലെ മനോഹരമായ കൃതിയാണ് മഞ്ഞ്. പ്രതീക്ഷാനിർഭരമായ കാത്തിരിപ്പുകൾക്ക് പോലും സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു ‌തരുന്നുണ്ട് എം.ടിയുടെ വേറിട്ട രചനയായ മഞ്ഞെന്നും മാലിക് മഖ്ബൂൽ പറഞ്ഞു.

    ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളിലലിഞ്ഞു ചേർന്നു നിൽക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മികച്ച നോവലാണ് താപോമയിയുടെ അച്ഛൻ. അഭയാർത്ഥികൾക്കായ് “ഷെൽറ്റർ” എന്ന സംഘടനയുമായി ഇറങ്ങിതിരിച്ച തപോമയി ബറുവ എന്ന ചെറുപ്പക്കാരൻ്റെയും അയാളുടെ അച്ഛൻ ഗോപാൽ ബറുവയുടെയും കഥപറയുന്ന ഈ നോവൽ, മേൽവിലാസം നഷ്ടപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും നോവിന്റെയും നേർക്കാഴ്ച്ച കൂടിയാണെന്നു തന്നെ പറയാം. മനുഷ്യജീവിതത്തിലേ തീവ്രവ്യഥകളെയും, ആത്മബന്ധങ്ങളെയും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന, അതുവഴി ഒരു ഗൂഢലിപിയുടെ ഉൾക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് തപോമയിയുടെ അച്ഛനിൽ ഉള്ളതെന്ന് ഗായത്രി ബിജു പറഞ്ഞു.

    കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.


    ആബിദ് അടിവാരം, ഷാജി മതിലകം, ഷബീർ ചാത്തമംഗലം, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസമാൻ നിലമ്പൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. റഹൂഫ് ചാവക്കാട് മോഡറേറ്റർ ആയിരുന്നു. സൗദി മലയാളി സമാജം ഭാരവാഹികൾ പരിപാടിയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസമാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book discussion dammam chapter Malayali Samajam Saudi arabia
    Latest News
    സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    25/02/2026
    മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    25/02/2026
    തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    25/02/2026
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    25/02/2026
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version