ചെന്നൈ– മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു. ചെന്നൈയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കും ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. അദ്ദേഹം വിശ്രമത്തിലാണെന്നും വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



