Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    • കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    • ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    • ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    • ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    റമദാൻ മാനവികതയുടെ സന്ദേശം പകർന്നു നൽകുന്നു: വിസ്‌ഡം ജില്ലാ തർബിയ സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച തർബിയ സംഗമം സംസ്ഥാന പ്രസിഡൻ്റ് പി. എൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    പരപ്പനങ്ങാടി– റമദാൻ മാനവികതയുടെ സന്ദേശവും, മഹത്വവും ഉദ്ഘോഷിക്കുന്ന ആരാധനാ കർമ്മമാണ് വിളംബരം ചെയ്യുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടി പീസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ജില്ലാ തർബിയ സംഗമം അഭിപ്രായപെട്ടു. ജീവിതത്തെ ക്രമപ്പെടുത്തുവാനും, നന്മകൾ വർദ്ധിപ്പിക്കാനും, തിന്മയിൽ നിന്ന് വിട്ട് നിൽക്കാനുമുള്ള പരിശീലനമാണ് റമദാനിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത്. തിന്മകൾക്കെതിരെയുള്ള ശബ്ദവും, നന്മയുടെ പ്രചാരണവും വിശ്വാസി സമൂഹം ഗൗരവമായി കാണണം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജിവിതക്രമമാണ് റമദാൻ പകർന്നു നൽകുന്ന വിശ്വാസ വിമലീകരണമെന്നതും നാം വിസ്മരിക്കരുതെന്ന് സംഗമം ഓർമ്മപ്പെടുത്തി. സഹജീവികളോടുള്ള കരുതലും, പങ്ക് വെക്കലും റമദാനിൻ്റെ പ്രധാന സന്ദേശമാണ്. പ്രവാചകനോടും ആശയത്തോടും ഭൗതിക സാങ്കേതിക പദങ്ങളെ ചേർത്ത് വെക്കുന്നത് അനുചിതമാണ്. ഇസ്‌ലാമിൻ്റ മാനവിക മൂല്യങ്ങൾക്ക് പകരമേകാൻ ഇതര ഇസങ്ങൾക്ക് സാധ്യമാവുകയില്ലെന്നും
    സംഗമം അഭിപ്രായപെട്ടു.

    വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച തർബിയ സംഗമത്തിൽ മുൻമന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തുന്നു.

    വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനസേഷന് കീഴിൽ മണ്ഡലം ശാഖാ തലങ്ങളിൽ നടക്കുന്ന വിവിധ റിലീഫ് പ്രവർത്തനങ്ങൾ. ശാഖാ ഇഫ്താർ സംഗമങ്ങൾ, ഈദ് കിസ്വ ഖുർആൻ വിജ്ഞാന പരീക്ഷ ദഅ വാ പരിപാടികൾ എന്നിവക്ക് സംഗമം അന്തിമ രൂപം നൽകി വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി എൻ അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ്‌ ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുനവർ ഫൈറൂസിന് ഉപഹാരം നൽകി ആദരിച്ചു. വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈ സേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്‌റഫ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂർ, ഡോ ഷാനവാസ്‌ സുല്ലമി, താജുദ്ധീൻ സ്വലാഹി, യു മുഹമ്മദ്‌ മദനി, മുജീബ് ഒട്ടുമ്മൽ. നിയാസ് കൂരിയാടാൻ, ഫഹദ് താനളൂർ,നബീൽ രണ്ടത്താണി, ബഷീർ കാടേങ്ങൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ശാഖ കളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramadan Wisdom
    Latest News
    മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    18/04/2026
    കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    18/04/2026
    ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    18/04/2026
    ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    18/04/2026
    ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version