റിയാദ്– പരിശുദ്ധ റമദാനില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ നിരവധി ഓഫറുകള്‍ ഒരുക്കിയതായി അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘റമദാന്‍ റിവാര്‍ഡ്‌സ്’ എന്ന പേരില്‍ വ്രതകാലത്ത് ഓരോ ദിനവും അവശ്യ വസ്തുക്കള്‍ 50 ശതമാനത്തോളം വിലക്കുറവില്‍ നല്‍കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളെ പരിശുദ്ധ റമദാനില്‍ ഏറ്റവും മികച്ച രീതിയില്‍ പരിചരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് റമദാന്‍ റിവാര്‍ഡ്‌സ് ഒരുക്കിയിരിക്കുന്നത്.
റമദാന്‍ ഒന്നു മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന റമദാന്‍ റിവാര്‍ഡ്‌സില്‍ ഫ്രഷ്, സൂപ്പര്‍മാര്‍ക്കറ്റ്, ബുച്ചറി, ഇലക്ട്രോണിക്‌സ് തുടങ്ങി എല്ലാ കാറ്റഗറിയിലും വിലക്കുറവ് ഉണ്ടായിരിക്കും. ഇതോടൊപ്പം മറ്റുള്ളവരെ സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ സ്റ്റോറിലും 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയുള്ള റമദാന്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ഈ കാര്‍ഡ് ഉപയോഗപ്പെടുത്തി ഏതൊരാള്‍ക്കും സൗദിയിലെ അല്‍വഫ ഹൈപര്‍മാര്‍ക്കറ്റുകളില്‍ നിന്ന് അവര്‍ക്ക് ആവശ്യമായത് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഇഫ്താര്‍ കോംബോ, റമദാന്‍ കോംബോ തുടങ്ങി ഒട്ടനവധി പ്രമോഷനുകളാണ് ഈ പുണ്യ മാസത്തില്‍ കസ്റ്റമേഴ്‌സിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അല്‍വഫ മാനേജ്‌മെന്റ് പ്രതിനിധികളായ ചീഫ് പ്രൊക്യൂര്‍മെന്റ് ഹെഡ് അബ്ദുന്നാസര്‍, ചീഫ് മാര്‍ക്കറ്റിംഗ് ഹെഡ് ഫഹദ് മെയോന്‍, ക്ലസ്റ്റര്‍ മാനേജര്‍ റിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



