തബൂക്ക്– കെഎംസിസി വനിതാവിംഗ് രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഉൽബോധന ക്ലാസ്സ് മദീന റോഡ് വി എൽ എസ് അറീന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഇരുന്നൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ ഒരിക്കലും മറ്റൊരു മാതാവിനെയോ പിതാവിനെയോ തന്റെ മാതാപിതാക്കളെ വെച്ച് താരതമ്യം ചെയ്യില്ലന്നും അത്തരം താരതമ്യം നടത്തുന്നത് ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വെച്ചാണെന്നും അത് തെറ്റായ പ്രവണതയാണെന്നും ഉൽബോധന ക്ലാസ്സെടുത്ത പ്രിൻസ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർ ശ്രീമതി ജയശ്രീ ഹരീഷ് പറഞ്ഞു. നസ്മ നിസാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്സിന സരിഷ്, മിർഫാ തസ്നി, സുമയ്യ ഇസ്മായിൽ, ഫഫ്മിദ ഫസൽ, റഹീന യാസർ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ ,ഇഷ നാസി, സാജിറ അലി, തസ്‌നി യാസർ, എന്നിവർ സംസാരിച്ചു, ഷിഫ്ന സാബിഖ് സ്വാഗതവും നഫ്ല നിസാം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



