Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    • യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    • മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    • തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    • സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ സര്‍ക്കാര്‍ സഹായത്തോടെ അഞ്ചര ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/02/2026 Saudi Arabia Gulf Jobs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെ അഞ്ചര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി കണക്ക്. 2025 ല്‍ തൊഴിലവസരങ്ങളെയും പരിശീലനങ്ങളെയും പിന്തുണക്കുന്നതില്‍ റെക്കോര്‍ഡുകള്‍ കൈവരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ വിഭവശേഷി വികസന നിധി (ഹദഫ്) അറിയിച്ചു. ഫണ്ടിന്റെ പ്രോഗ്രാമുകളും സംരംഭങ്ങളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ 5,62,000 ലേറെ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിച്ചു. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഹദഫ് സഹായത്തോടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ച സ്വദേശികളുടെ എണ്ണം 29 ശതമാനം തോതില്‍ വര്‍ധിച്ചു. മാനവ മൂലധനം വികസിപ്പിക്കുന്നതിലും തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും വിഷന്‍ 2030 ലക്ഷ്യങ്ങളുമായി സംയോജിക്കുക എന്ന ഫണ്ടിന്റെ തന്ത്രത്തിന്റെ ഫലമാണ് ഈ നേട്ടങ്ങള്‍.

    ഫണ്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം 2,26,000 ലേറെയായി വര്‍ധിച്ചു. 2024 നെ അപേക്ഷിച്ച് 2025 ല്‍ ഫണ്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം 27 ശതമാനം തോതില്‍ വര്‍ധിച്ചു. ഗുണഭോക്താക്കളായ സ്ഥാപനങ്ങളില്‍ 94 ശതമാനവും ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളാണ്. വിവിധ മേഖലകളിലായി തൊഴില്‍ നിയമനം ഉറപ്പാക്കുന്ന 45 പ്രത്യേക പരിശീലന കരാറുകളില്‍ ഹദഫ് കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചു. സ്വദേശികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന വര്‍ധിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ സംഭാവന ശക്തിപ്പെടുത്തുന്നതില്‍ ഫണ്ട് വഹിക്കുന്ന നിര്‍ണായക പങ്കിന് ഇത് അടിവരയിടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025 ല്‍ പരിശീലനം, ശാക്തീകരണം, കരിയര്‍ ഗൈഡന്‍സ് പിന്തുണാ പ്രോഗ്രാമകള്‍ക്കായി ആകെ 829.6 കോടിയിലേറെ റിയാല്‍ നിധിയില്‍ നിന്ന് ചെലവഴിച്ചു. ഇത് ഇരുപതു ലക്ഷത്തിലേറെ സൗദി പൗരന്മാര്‍ക്ക് പ്രയോജനം ചെയ്തു. ഈ പ്രോഗ്രാമുകള്‍ അവരുടെ പ്രൊഫഷണല്‍ സന്നദ്ധത വര്‍ധിപ്പിക്കാനും, അവരുടെ ശേഷികള്‍ വാഗ്ദാനങ്ങള്‍ നിറഞ്ഞതും വളര്‍ന്നുവരുന്നതുമായ മേഖലകളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഈ സുപ്രധാന നേട്ടങ്ങള്‍ മാനവശേഷി സംവിധാനത്തിന് സൗദി ഭരണാധികാരികള്‍ നല്‍കുന്ന ഉദാരമായ പിന്തുണ വ്യക്തമാക്കുന്നതായി മാനവ വിഭവശേഷി വികസന നിധി ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജഅ്‌വീനി പറഞ്ഞു. ഫണ്ടിന്റെ സാമ്പത്തികവും സാമൂഹികവുമായ സ്വാധീനം പരമാവധിയാക്കുന്നതില്‍ ഫണ്ടിന്റെ തന്ത്രപരമായ പരിവര്‍ത്തനത്തിന്റെ വിജയം ഗുണഭോക്താക്കളുടെ എണ്ണത്തിലെ തുടര്‍ച്ചയായ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നു.

    സ്വദേശികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ തന്ത്രപരമായ സ്തംഭം എന്ന നിലയില്‍ ഫണ്ടിന്റെ സ്ഥാനത്തെയും ഇത് കാണിക്കുന്നു. തൊഴില്‍ വിപണി ആവശ്യങ്ങളുമായി പരിശീലനങ്ങള്‍ സംയോജിപ്പിക്കുന്നതിലും പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വദേശികളെ തൊഴില്‍ വിപണിയിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിലും വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സംഭാവന നല്‍കുന്നതിലും ഫണ്ടിന്റെ നിര്‍ണായക പങ്കും വ്യക്തമാക്കുന്നുണ്ട്. വിപുലമായ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളും പ്രാദേശികമായും ആഗോളമായും സൗദി പൗരന്മാരുടെ മത്സരശേഷിയെ പിന്തുണക്കുന്ന ഫലപ്രദമായ പങ്കാളിത്തവും അടിസ്ഥാനമാക്കി, തൊഴില്‍ സുസ്ഥിരത ഉറപ്പാക്കാനും സ്വദേശി ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള പ്രോഗ്രാമുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫണ്ട് തുടരുന്നതായും തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജഅ്‌വീനി കൂട്ടിച്ചേര്‍ത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jobs Private Sector Saudi
    Latest News
    കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    29/03/2026
    യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    29/03/2026
    മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    29/03/2026
    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    29/03/2026
    സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version