അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ നാലു പേരെ ആക്രമിക്കുകയും ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി അസീസ് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ദവാസിറില്‍ പൊതുസ്ഥലത്തു വെച്ച് ആകാശത്തേക്ക് നിറയൊഴിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി പ്രതി വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. നിയമ നടപടികള്‍ക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.





