മനാമ– ബഹ്‌റൈനിലെ ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് തിരുവല്ല (ഫാറ്റ്), ക്രിസ്മസ് പുതുവല്‍സര ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ് നന്ദി പ്രസംഗവും നടത്തി. രക്ഷാധികാരി ശ്രീകുമാര്‍ പടിയറ, വനിതാ വിംഗ് കണ്‍വീനര്‍ ബിനു ബിജു, ട്രഷറര്‍ ജോബിന്‍ ചെറിയാന്‍, എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച വ്യക്തികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ അഡൈ്വസറി ബോര്‍ഡംഗങ്ങളായ ബിജു തോമസ്, സജി ചെറിയാന്‍, രാജീവ്, വി.ഒ എബ്രഹാം, ജോയി വര്‍ഗീസ് എന്നിവര്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് ബ്ലസന്‍ മാത്യു, വിനു ഐസക്, മാത്യു യോഹന്നാന്‍, ജോസഫ്, വിനോദ് കുമാര്‍, രാജീവ്, ഷിജിന്‍, നൈനാന്‍, നിധിന്‍, രാധാകൃഷ്ണന്‍, നെല്‍ജിന്‍, അഡ്‌നാന്‍, റിന്‍സി മേരി റോയ്, റ്റോബി എന്നിവര്‍ നേതൃത്വം നല്‍കി. ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാര്‍ ഉള്‍പ്പെടുന്ന ടീം തരംഗ് ബാന്റിന്റെ സംഗീതനിശയും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



