ദുബൈ– പ്രവർത്തകരോടൊപ്പം ഇടപഴകി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹരിച്ച് കർമ്മ മേഖലയിലെ സജീവ നേതാവായിരുന്നു ഇ.പി ഖമറുദീൻ സാഹിബെന്നു ദുബായ് കെഎംസിസി തൃശൂർ ജില്ലാ അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കുടുംബ ബന്ധങ്ങളോടും സുഹൃത്തുക്കളോടും ഒത്തുള്ള സൗഹൃദങ്ങൾ നിലനിർത്താനും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അവർക്കിടയിൽ ചിലവഴിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതും, അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം നല്കാൻ ബദ്ധശ്രദ്ധനായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പ്രവാസികളുടെ പ്രശ്‌നങ്ങളിൽ നാട്ടിൽ നിന്നും ഇടപെട്ടു പരിഹാരമുണ്ടാക്കിയ ഒട്ടേറെ അനുഭവങ്ങളും അനുശോചന യോഗത്തിൽ പങ്കുവെക്കപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായിരിക്കെയാണ് ഖമറുദ്ദീൻ വിടവാങ്ങിയത്.
ജില്ലാ ജനറൽ സെക്രട്ടറി ട്രഷറർ വിവിധ മത സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹി, മുഖ്യസംഘാടകൻ എന്നീ നിലയിലും പ്രവർത്തന നിരതനായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല, ചൂണ്ടൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കേച്ചേരി, ആർവി എം മുസ്തഫ, അഡ്വ. സജീവ് ഖാൻ, ബഷീർ വരവൂർ, ശകീർ പാമ്പ്ര, കബീർ ഒരുമനയൂർ, സലിം എ കെ, മുഹമ്മ്ദ് അക്ബർ, ഷംസുദീൻ വെട്ടുകാട്, ജംഷീർ പാടൂർ, ഷമീർ പണിക്കത്ത് ഉമ്മർ മുള്ളൂർക്കര, സാദിഖ് തിരുവത്ര, മുസമ്മിൽ തലശ്ശേരി തുടങ്ങിയവർ അനുശോചിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും മുഹമ്മദ് ഹനീഫ് തളിക്കുളം നന്ദിയും പറഞ്ഞു



