ആലപ്പുഴ: കോൺഗ്രസ്സും സിപിഎമ്മും രാജ്യവിരുദ്ധരുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സിപിഎമ്മിനൊപ്പം പിഡിപിയാണെങ്കിൽ കോൺഗ്രസിനൊപ്പം എസ്ഡിപിഐയാണ്.
ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസ്സിനാണ്. ഇത്തരക്കാർക്ക് വോട്ട് നല്‍കണോയെന്ന് ചിന്തിക്കണം.
ചിലരുടെ പിന്തുണക്കായി കോൺഗ്രസ്സും സിപിഎമ്മും പോപ്പുലർ ഫ്രണ്ടിനെ പിന്തുണക്കുകയാണ്.
അനധികൃതമായി ആലപ്പുഴയിലെ കരിമണൽ ഖനനം ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വിദേശത്തേക്ക് അയക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും കരിമണൽ അഴിമതിയിൽ ഒരുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group