കല്‍പ്പറ്റ – വയനാട്ടിലെ തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ ഇറങ്ങി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നാട്ടുകാരോട് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലംഗ സംഘം എത്തിയതെന്ന നാട്ടുകാര്‍ പറഞ്ഞു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറയുന്നു. സി പി മൊയ്തീന്‍ ഉള്‍പ്പെടെ നാല് പേരാണ് എത്തിയത്. ഇവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് നാട്ടുകാരോട് സംസാരിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇവരെ എതിര്‍ത്തു. ഇതോടെ ഇവര്‍ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group