റിയാദ് – സൗദിയില്‍ മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പോലീസ് വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കുകയും ഏതാനും ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്ത സൗദി പൗരന്മാരായ ഹുസൈന്‍ ബിന്‍ സാലിം ബിന്‍ മുഹമ്മദ് അല്‍അംരി, സൗദ് ബിന്‍ ഹുലൈല്‍ ബിന്‍ സൗദ് അല്‍അനസി, ബസ്സാം മുഹ്‌സിന്‍ മറാന്‍ അല്‍സുബൈഇ എന്നിവര്‍ക്ക് റിയാദിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



