Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, January 18
    Breaking:
    • സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    • ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ17/01/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ഇന്ന് യുഎഇ‘ഐ​ക്യ​ദാ​ർ​ഢ്യ ദി​നം’ ആ​ച​രി​ക്കും. ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തിപ്പിടിക്കാനും ജനത കാട്ടിയ ഐക്യദാർഢ്യത്തിന്റെ ഓർമ പുതുക്കൽ ദിനമാണ് ഇന്ന്. 2022 ജനുവരി 17ന് അബുദാബിയിൽ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ വാർഷി​ക ദി​ന​ത്തി​ലാ​ണ്​ ‘ഐ​ക്യ​ദാ​ർ​ഢ്യ ദി​നം’ ആ​ച​രി​ക്കു​ന്ന​ത്. രാജ്യത്ത് ഇന്ന് ഐക്യദാര്‍ഢ്യ ദിനം ആചരിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.

    എല്ലാ വര്‍ഷവും ജനുവരി 17ന് യുഎഇയിലെ ജനങ്ങള്‍ കാണിക്കുന്ന ദൃഢനിശ്ചയം, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതായി ഷെയ്ഖ് ഹമദാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി എല്ലാവരും ദേശീയ പതാകയ്ക്ക് പിന്നില്‍ അഭിമാനത്തോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന ദേശീയ ഗാനം കേള്‍ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആകാശ പ്രകടനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കും. രാജ്യത്തെ പ്രമുഖ പൈലറ്റുമാർ അണിനിരക്കുന്ന ‘ഐക്യദാർഢ്യ ദിനം’ പരേഡ് ഇന്ന് എല്ലാ എമിറേറ്റുകളിലൂടെയും കടന്നുപോകും.

    യുഎഇയുടെ തീരപ്രദേശത്തിലൂടെ, തലസ്ഥാന നഗരിയിൽ നിന്ന് ആരംഭിച്ച് വടക്കൻ-കിഴക്കൻ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഈ പരേഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ഈ പ്രകടനത്തെ രണ്ട് പ്രധാന ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഹെലികോപ്റ്റർ പ്രദർശനവും അതിനുശേഷം 34 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിവേഗ യുദ്ധവിമാനങ്ങളുടെ സമാപന പ്രകടനവും ഉണ്ടായിരിക്കും. അബുദാബി കോർണിഷ്, ദുബൈ കൈറ്റ് ബീച്ച് ആന്റ് ജെബിആർ, അൽ ഖവാസിം കോർണിഷ് (റാസൽഖൈമ), അംബ്രല്ല ബീച്ച് (ഫുജൈറ) എന്നിവടങ്ങളിൽ ഈ വർണാഭമായ കാഴ്ചകൾ കാണാൻ സാധിക്കും.
    അബുദാബിയിൽ വൈകിട്ട് 4.35ന് ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും എത്തും. ദുബൈയിൽ 4.43നും 5.20നുമാണ് എത്തുക. ജെ.ബി.ആറിലാണ് ഷോ. ഫുജൈറ അംബ്രല്ല ബീച്ചിൽ 4.39നും 5.04നും, ഷാർജ ബുഹൈറ കോർണിഷിൽ 4.44, 5.30 എന്നീ സമയങ്ങളിലും അജ്മാൻ ബീച്ചിൽ 4.45നും 5.34നും ഉമ്മൽ ഖുവൈനിൽ 4.46നും 5.42നും റാസ് അൽ ഖൈമ അൽ ഖവാസിം കോർണിഷിൽ 4.51നും 6നും ഷോ കാണാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Solidarity Day UAE
    Latest News
    സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    17/01/2026
    ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    17/01/2026
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version