ജിദ്ദ– കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദിയിലെ നഗരങ്ങളില്‍ 2.78 കോടിയിലേറെ യാത്രക്കാര്‍ പബ്ലിക് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തില്‍ റിയാദാണ് ഒന്നാമത്. മൂന്നു മാസത്തിനിടെ റിയാദില്‍ 2.115 കോടിയിലേറെ യാത്രക്കാരാണ് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചത്. രണ്ടാം സ്ഥാനത്തുള്ള മക്കയില്‍ 34.2 ലക്ഷം യാത്രക്കാരും മൂന്നാം സ്ഥാനത്തുള്ള ജിദ്ദയില്‍ 11.9 ലക്ഷം യാത്രക്കാരും ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി.
ദമ്മാം മെട്രോപൊളിറ്റന്‍ ഏരിയയിലും ഖത്തീഫിലും 8,36,000 ലേറെ യാത്രക്കാരും മദീനയില്‍ 4,81,000 ലേറെ യാത്രക്കാരും അല്‍ഖസീമില്‍ 2,50,000 ലേറെ യാത്രക്കാരും തായിഫില്‍ 1,75,000 ലേറെ പേരും ജിസാനില്‍ 1,24,000 ലേറെ യാത്രക്കാരും അല്‍ഹസയില്‍ 1,12,000 ലേറെ യാത്രക്കാരും തബൂക്കില്‍ 55,000 ലേറെ യാത്രക്കാരും നാലാം പാദത്തില്‍ ബസ് സര്‍വീസുകള്‍ ഉപയോഗിച്ചു. നഗരങ്ങള്‍ക്കുള്ളില്‍ ബസ് ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും വിവിധ പ്രവിശ്യകളിലെ കൂടുതല്‍ ഡിസ്ട്രിക്ടുകളും സുപ്രധാന സ്ഥലങ്ങളും ഉള്‍പ്പെടുത്തി അവയുടെ വ്യാപ്തി വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ഫലങ്ങള്‍ എന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലം നാലാം പാദത്തില്‍ 8,84,000 ലേറെ യാത്രക്കാര്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗിച്ചു. നാലാം പാദത്തില്‍ ആകെ 43,200 ലേറെ ഇന്റര്‍സിറ്റി ബസ് സര്‍വീസുകളാണ് നടത്തിയത്. ഇന്റര്‍സിറ്റി ബസ് യാത്രക്കാരുടെ എണ്ണത്തില്‍ മക്ക പ്രവിശ്യയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 2,59,600 ലേറെ പേര്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 1,98,400 ലേറെ പേരും കിഴക്കന്‍ പ്രവിശ്യയില്‍ 1,32,600 ലേറെ പേരും മദീനയില്‍ 61,500 ലേറെ പേരും അസീറില്‍ 55,400 ലേറെ പേരും ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗിച്ചു.
തബൂക്കില്‍ 44,500 പേരും ജിസാനില്‍ 26,900 പേരും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 26,800 പേരും അല്‍ഖസീമില്‍ 23,600 പേരും ഹായിലില്‍ 18,400 പേരും അല്‍ജൗഫില്‍ 14,100 പേരും നജ്റാനില്‍ 13,900 പേരും അല്‍ബാഹയില്‍ 8,100 പേരും ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ ഉപയോഗിച്ചുവെന്നാണ് കണക്ക്.



