ജിദ്ദ – സൗദിയിലെ ഏഴു പ്രവിശ്യകളില്‍ നാളെ മുതല്‍ അടുത്ത ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, ഹായില്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് 2 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



