Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    • ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    • ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലിങ്കുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പുതിയ സേവനം ആരംഭിച്ച് സൈബര്‍ സെക്യൂരിറ്റി അതോറിറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/12/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലിങ്കുകളുടെ വിശ്വാസ്യത തൽക്ഷണം പരിശോധിക്കാൻ ‘തഹഖഖ്’ എന്ന പുതിയ സേവനവുമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുന്നതിന് മുൻപ് അവ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താൻ ഈ സേവനം പൊതുജനങ്ങളെ സഹായിക്കും. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും അനധികൃത ആക്സസിനും കാരണമായേക്കാവുന്ന സംശയാസ്പദമായ ലിങ്കുകളെ തിരിച്ചറിയാനും അവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനും സൈബർ ഭീഷണികൾ ലഘൂകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ തന്ത്രപരമായ നീക്കമാണിത്.

    നാഷണൽ സൈബർ സെക്യൂരിറ്റി സേവന പോർട്ടലായ ‘ഹസീൻ’, സൗദി ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് തഹഖഖ് സേവനം ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പക്കലുള്ള ലിങ്കുകൾ +966118136644 എന്ന ഏകീകൃത വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ ഹസീൻ പോർട്ടൽ വെബ്‌സൈറ്റ് വഴിയോ എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്. ലിങ്ക് പരിശോധനയ്ക്ക് പുറമെ ആവശ്യമായ സൈബർ സുരക്ഷാ മാർഗനിർദ്ദേശങ്ങളും ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും കൂടുതൽ കരുത്തുപകരുകയും വിശ്വസനീയമായ ഡിജിറ്റൽ ഇടം ഉറപ്പാക്കുകയുമാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cyber Security Gulf news Saudi arabia themalayalamnews
    Latest News
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026
    19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    20/02/2026
    ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    20/02/2026
    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    20/02/2026
    ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version