ജിദ്ദ– വ്യാജ പാസ്‌പോട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസി പിടിയില്‍. സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ അതിര്‍ത്തി പോസ്റ്റ് വഴി വ്യാജ പാസ്‌പോട്ട് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യെമനിയെയാണ് ജവാസാത്ത് പിടികൂടിയത്. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ യെമനി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിരലടയാള പരിശോധനയിലാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്. യെമനിക്കെതിരെ നിയമനുസൃത നടപടികള്‍ സ്വീകരിച്ചതായി നജ്‌റാന്‍ പ്രവിശ്യ ജവാസാത്ത് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



