Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    • ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്: ഫഹദ്-ഫൈസൽ സഖ്യം ജേതാക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/12/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് ആസ്ഥാനമായുള്ള സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസ്, അൽമദീന ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ഫഹദ് പന്നിയങ്കരയും ഫൈസൽ വണ്ടൂരും അടങ്ങുന്ന ടീം ജേതാക്കളായി. മുപ്പത്തിരണ്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ അജിത് കോഴിക്കോട് – ശരീഫ് വയനാട് സഖ്യം രണ്ടാം സ്ഥാനവും, അമാനുള്ള കോടശ്ശേരി – മുത്തു പാണ്ടിക്കാട് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഫഹദ് – ഫൈസൽ ടീമിനെ ടൂർണമെന്റിലെ മികച്ച ടീമായി തിരഞ്ഞെടുത്തപ്പോൾ, ആഷിഫ് തങ്ങൾ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. അൽമദീന റീജിയണൽ ഡയറക്ടർ സലിം വലിയപറമ്പത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായികപ്രേമികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്ക് സ്പോർട്സ് കൺവീനർ അൻവർ യൂനുസ് ആമുഖം നൽകുകയും ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ നിയമാവലികൾ വിശദീകരിക്കുകയും ചെയ്തു. നൗഷാദ് പള്ളത്ത്, സജീർ സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

    റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രൗഢമായ സമ്മാനദാന ചടങ്ങിൽ സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം പറഞ്ഞു. ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അൽമദീന ഹൈപ്പർമാർക്കറ്റ് മാനേജർ ഫാറൂഖ് കൊവ്വൽ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ജെസ്‌ന (എം.എഫ്.സി ബ്രോസ്റ്റഡ്), ജുനൈദ് (ഫേവറിറ്റ്), ഷബീബ് സലോമി, രാജൻ മുസ്കൻ, റമീസ് (ഫോൺ ഹൗസ്), ബഷീർ കരോളം, ഷമ്മാസ് (ഓക്സോമ്) എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ നൗഷാദ് ആലുവ, ബാസിൽ (അൽമദീന), സനു മാവേലിക്കര, ഷൈജു പച്ച, എടവണ്ണ സുനിൽ ബാബു എന്നിവർ സംസാരിക്കുകയും ജോയിന്റ് ട്രഷറർ പ്രദീപ് കിച്ചു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. റിയാദ് ടാക്കീസിന്റെ വിവിധ ഭാരവാഹികളും പ്രവർത്തകരും ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Carroms Tournament Riyadh Talkies Saudi arabia themalayalamnews
    Latest News
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026
    യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    30/05/2026
    ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version