Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    • ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ എയര്‍ ടാക്‌സി സര്‍വീസ് വേഗത്തിലാക്കാന്‍ ധാരണാപത്രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/12/2025 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദിയില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ ത്വരിതപ്പെടുത്താനായി അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു.

    സൗദിയിലെ ഭാവി ഗതാഗത സംവിധാനത്തിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി വികസനത്തെ പിന്തുണക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള ദി ഹെലികോപ്റ്റര്‍ കമ്പനി, റെഡ് സീ ഗ്ലോബല്‍ എന്നിവയുമായി സഹകരണ കരാറുകള്‍ ഒപ്പുവെച്ചതായി ആര്‍ച്ചര്‍ ഏവിയേഷന്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. സൗദിയില്‍ ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഈ കരാറുകളിലൂടെ ലക്ഷ്യമിടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയര്‍ ടാക്‌സി സാങ്കേതികവിദ്യകളില്‍ മിഡില്‍ ഈസ്റ്റ് മേഖല വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഇത്തരം വിമാനങ്ങളുടെ നിര്‍മാതാക്കളായ പാശ്ചാത്യ കമ്പനികള്‍ അവരുടെ പരമ്പരാഗത വിപണികള്‍ക്കപ്പുറത്തേക്ക് പ്രവര്‍ത്തനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്. ടൂറിസം മേഖലയിലെ വളര്‍ച്ച, നിയമ പിന്തുണ, അടുത്ത തലമുറ വ്യോമ ഗതാഗത സാങ്കേതികവിദ്യകളിലെ ആദ്യകാല നിക്ഷേപം എന്നിവ കാരണം സൗദി അറേബ്യ ഈ കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യ വിപണികളില്‍ ഒന്നാണ്.

    പുതിയ സഹകരണ കരാര്‍ പ്രകാരം ദി ഹെലികോപ്റ്റര്‍ കമ്പനിയും ആര്‍ച്ചര്‍ ഏവിയേഷനും റെഡ് സീ ഗ്ലോബലും യഥാര്‍ഥ ഫ്‌ളൈറ്റ് സിമുലേഷനുകളിലൂടെ ആര്‍ച്ചര്‍ മിഡ്നൈറ്റ് ഇലക്ട്രിക് വിമാനം പരീക്ഷിക്കാനായി സുരക്ഷിതവും കര്‍ശനമായി നിയന്ത്രിതവുമായ മേഖല നിര്‍ണയിക്കാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് വിമാനത്തിന്റെ പ്രകടനം, പ്രവര്‍ത്തനക്ഷമത, നിയന്ത്രണങ്ങള്‍ പാലിക്കല്‍ എന്നിവ വിലയിരുത്താനും ഈ ഗതാഗത രീതിയിലേക്കുള്ള യാത്രക്കാരുടെ സന്നദ്ധത അളക്കാനും സാങ്കേതികവിദ്യയുടെ സമഗ്രമായ പാരിസ്ഥിതിക പഠനം നടത്താനുമാണ് ഈ പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

    ആഡംബര ടൂറിസം കേന്ദ്രങ്ങളില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗതാഗത ശൃംഖലയുമായി ഈ ഭാവി സാങ്കേതികവിദ്യയുടെ അനുയോജ്യത വിലയിരുത്താനുള്ള വിശാലമായ പഠനത്തിന്റെ ഭാഗമായി ആര്‍ച്ചര്‍ ഹെലികോപ്റ്റര്‍ പരീക്ഷണങ്ങള്‍ക്ക് റെഡ് സീ ഗ്ലോബല്‍ കമ്പനി നേതൃത്വം നല്‍കും. ആഗോള വ്യോമയാനത്തിന്റെ ഭാവിയില്‍ പ്രധാന ശക്തിയെന്ന നിലയില്‍ സൗദി അറേബ്യയുടെ അഭിലാഷ പദ്ധതികളില്‍ നൂതന വ്യോമഗതാഗത സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കാനുള്ള പ്രതിബദ്ധതക്ക് ഈ സംരംഭം അടിവരയിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Taxi air taxi service Gulf news Helicopter Saudi soudi arabia
    Latest News
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026
    മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    21/02/2026
    ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    21/02/2026
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version