ദോഹ– കേരളത്തിലെ അതിപുരാതന ക്രൈസ്‌തവ വിഭാഗങ്ങളായ മലങ്കര സുറിയാനി ക്നാനായ സഭ, ക്നാനായ കത്തോലിക്ക സഭകളുടെയും ആഭിമുഖ്യത്തിൽ ഖത്തറിൽ സംഘടിപ്പിച്ച പ്രഥമ ക്നാനായ സംഗമം 2025 ശ്രദ്ദേയമായി. ആയിരിത്തി അഞ്ഞൂറിലേറെ വിശ്വാസികളാണ് ഈ സംഗമത്തിൻ്റെ ഭാഗമായത്.
ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ദോഹ സെൻ പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദർ അജു കെ തോമസ് കരിമ്പന്നൂർ അധ്യക്ഷത വഹിച്ചു.
ഐസിസി പ്രസിഡൻറ് എപി മണികണ്ഠൻ ക്നാനായ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.സി.ബി എഫ് പ്രസിഡൻറ് ഷാനവാസ് ബാവ മുഖ്യസന്ദേശം നൽകി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ ,ഇൻകാസ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രെട്ടറി കെ.വി ബോബൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിവിധ സാംസ്കാരിക കൂട്ടായ്മ്മകൾ ,മെഗാ മാർഗ്ഗംകളി, പരിചമുട്ടുകളി എന്നീ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
എബിൻ പയ്യനാട്ട് , ജി ജോയ് ജോർജ് ,സൂരജ് തോമസ് , ജേക്കബ് ചെറിയാൻ എന്നിവർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.



