ജിസാന്‍– ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ജിസാന്‍ ഇസ്‌ലാഹി സെന്ററില്‍ വെച്ച് നടന്ന കൗണ്‍സിലിലാണ് പുതിയ കമ്മിറ്റികളെ തെരഞ്ഞെടുത്തത്. പതിനേഴ് അംഗ എക്‌സികുട്ടീവില്‍ നിന്ന് ഒന്‍പത് പേരെ ഭാരവാഹികളായി തെരഞ്ഞെടുത്തപ്പോൾ യൂത്ത് വിംഗ്, സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി സാദിഖ് മാസ്റ്റര്‍ മങ്കടയെയാണ് നിയമിച്ചത്. വൈസ് പ്രസിഡന്റുമാരായി ജമാല്‍ പത്തപിരിയം, സൈനുദ്ധീന്‍ നസീര്‍ പട്ടാമ്പി, റസാഖ് വാഴക്കാട് എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ഷംസീര്‍ സ്വലാഹിനെ നിയമിച്ചപ്പോൾ സുഫിയാന്‍ ഫൈസല്‍, സുല്‍ഫീക്കര്‍ കൊല്ലം, മുജീബ് താമരശ്ശേരി എന്നിവർ ജോയിൻ സെക്രട്ടറിമാരായും അധികാരമേറ്റു. ട്രഷററായി ശിഹാബ് അയനിക്കോടിനെയാണ് തെരഞ്ഞെടുത്തത്.
യൂത്ത് വിംഗ് ഭാരവാഹികളായി ആയത്തുള്ള കാസറഗോഡ് (പ്രസിഡന്റ്), ഉമര്‍ മുഖ്താര്‍, നാദിര്‍ശ കൊടുവള്ളി, ഷക്കീബ് റഹമാന്‍ മമ്പാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. സഫീര്‍ അരീക്കോടാണ് സെക്രട്ടറി. നിബ്‌റാസ്, മുനാജ് മുക്കം, ഫവാസ് ഫൈസല്‍ എന്നിവർ ജോയിൻ സെക്രട്ടറിമാരായും ചുമതലയേറ്റു. ട്രഷററായി അസ്ഹറുദ്ധീന്‍ കൊല്ലത്തെ തെരഞ്ഞെടുത്തു.
സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികളായി തെരഞ്ഞെടുത്തത് ഷഫീര്‍ ഫൈസല്‍ ( പ്രസിഡന്റ്), അബ്ദുല്‍ അസീസ്, സുല്‍ത്താന്‍ ഫൈസല്‍ (ഇരുവരും വൈസ് പ്രസിഡന്റുമാർ), സക്കരിയ്യ നൗഷാദ് ( സെക്രട്ടറി), യുസഫ് ഫൈസല്‍, നായിഫ് ഫൈസല്‍ ( ഇരുവരും ജോയിൻ സെക്രട്ടറിമാർ), അബ്ദറഹൂഫ് (ട്രഷറര്‍ ) എന്നിവരെയാണ്.
ഷംസീർ സ്വലാഹിയുടെ സ്വാഗത സംഭാഷണത്തോടെ തുടക്കം കുറിച്ച ജനറൽബോഡി യോഗത്തിൽ സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തെക്കൻ മേഖല പ്രസിഡന്റ് സിറാജ് ഖമീസ് യോഗം ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സാദിഖ് മാസ്റ്റർ അവതരിപ്പിച്ചു.
സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഡോ ഷഹീർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ആയത്തുള്ളയുടെ നന്ദിയും അറിയിച്ചു.



