അബുദാബി– കേരള സോഷ്യല്‍ സെന്റര്‍ ഓപണ്‍ ഓഡിറ്റോറിയത്തിൽ ഓണസദ്യ ഒരുക്കി. രാവിലെ 10.30ന് തുടങ്ങിയ സദ്യ വൈകീട്ട് നാലുവരെ നീണ്ടുനിന്നു. വിവിധ മേഖലകളില്‍നിന്നുള്ള നിരവധിപേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
സി.കെ ഷെരീഫിന്റെ നേതൃത്വത്തില്‍ വിവിധ സംഘാടക സമിതിക്ക് രൂപം നല്‍കിയാണ് ഓണസദ്യയുടെ ഒരുക്കങ്ങള്‍ നടത്തിയത്.
സെന്റര്‍ പ്രസിഡൻ്റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, ട്രഷറര്‍ അനീഷ് ശ്രീദേവി തുടങ്ങി മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



