മനാമ– കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്റൈൻ ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തക ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു.
മാധ്യമപ്രവര്‍ത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേരള സമാജം ലേഡീസ് വിങ് പ്രസിഡന്റ് മോഹിനി തോമസ്, സുനോ റേഡിയോ പ്രോഗ്രാം ഹെഡ് ആര്‍ ജെ ബോബി, ലോക കേരളസഭ മുൻ അംഗവും സാമൂഹിക പ്രവര്‍ത്തകനും കെ പി എ രക്ഷാധികാരിയുമായ ബിജു മലയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ പ്രവാസി ശ്രീയുടെ പ്രവര്‍ ത്തന രീതികളെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരണം നല്‍കി. പ്രവാസശ്രീയുടെ പുതിയ ഭാരവാഹികളായി അഡ്വ. പ്രദീപ അരവിന്ദ് പ്രവാസി ശ്രീ ചെയര്‍പേഴ്‌സണായും വൈസ് ചെയര്‍പേഴ്‌സണായി ഷാമില ഇസ്മയിലും അഞ്ജലി രാജും ചുമതലയേറ്റു.
ചടങ്ങില്‍ പ്രവാസി ശ്രീയുടെ 11 യൂണിറ്റുകളിലുള്ള യൂണിറ്റ് ഹെഡുകളും സബ് ഹെഡുകളും ചുമതലയേറ്റു. കെ പി എ ജനറല്‍ സെക്രട്ടറി പ്രശാന്ത് ട്രഷറര്‍ മനോജ് ജമാല്‍, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, പ്രവാസി ശ്രീ കോഡിനേറ്റര്‍ രഞ്ജിത്ത് ആര്‍ പിള്ളൈ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസി ശ്രീ നവ ജ്വാല പ്രോഗ്രാം കോഡിനേറ്റര്‍ ഷാനി നിസാര്‍ നന്ദിയും പറഞ്ഞു.



